Onam Special Train: മലബാറുകാര്‍ക്ക് ലോട്ടറി! ചെന്നൈ-മംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

Onam Special Train 2026 Chennai Mangaluru Ticket Booking Starts: ചെന്നൈയില്‍ നിന്നും മംഗളൂരുവില്‍ നിന്നും രണ്ട് സര്‍വീസുകളാണ് ട്രെയിനിന് ഉണ്ടായിരിക്കുക. ഇത്തരത്തില്‍ ആകെ നാല് സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 21, 28 തീയതികളിലാണ് ചെന്നൈയില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക. ഓഗസ്റ്റ് 22,29 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് മടക്കയാത്ര നടത്തും.

Onam Special Train: മലബാറുകാര്‍ക്ക് ലോട്ടറി! ചെന്നൈ-മംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ട്രെയിന്‍

Published: 

19 Aug 2026 | 07:19 AM

ചെന്നൈയില്‍ നിന്നും മംഗളൂരുവില്‍ നിന്നും ഓണത്തിന് നാട്ടിലെത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വേ. ചെന്നൈ-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരക്കില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. എല്ലാ പ്രധാന സ്ഥലങ്ങളിലും ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. രണ്ട് സര്‍വീസുകളാണ് നിലവില്‍ സ്‌പെഷ്യല്‍ ട്രെയിനിന് അനുവദിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ചെന്നൈ-മംഗളൂരു ഓണം സ്‌പെഷ്യല്‍ ട്രെയിന്‍

ചെന്നൈയില്‍ നിന്നും മംഗളൂരുവില്‍ നിന്നും രണ്ട് സര്‍വീസുകളാണ് ട്രെയിനിന് ഉണ്ടായിരിക്കുക. ഇത്തരത്തില്‍ ആകെ നാല് സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 21, 28 തീയതികളിലാണ് ചെന്നൈയില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക. ഓഗസ്റ്റ് 22,29 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് മടക്കയാത്ര നടത്തും.

ഓഗസ്റ്റ് 21 നും 28 നും രാത്രി 11.50നാണ് എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റഷനില്‍ നിന്ന് ട്രെയിന്‍ (06127) യാത്ര തിരിക്കുക. മംഗളൂരുവില്‍ പിറ്റേദിവസം വൈകുന്നേരം അഞ്ച് മണിക്ക് ട്രെയിനെത്തുന്നതാണ്.

ഓഗസ്റ്റ് 22 നും 29 നും രാത്രി 7.15നാണ് മംഗളൂരുവില്‍ നിന്ന് ട്രെയിനിന്റെ (06128) മടക്കയാത്ര. പിറ്റേദിവസം പകല്‍ 11.35ന് ട്രെയിന്‍ ചെന്നൈയില്‍ എത്തിച്ചേരും.

സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയവും

ചെന്നൈ-മംഗളൂരു ട്രെയിന്‍- രാത്രി 11.50ന് ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെടു. 12.3 പേരമ്പൂര്‍, 12.58 ആരക്കോണം, 1.48 കാട്പടി, 3.15 ജോലാര്‍പേട്ടൈ, 5 സേലം, 6.5 ഈറോഡ്, 6.58 തിരുപ്പൂര്‍, 8.23 പോഡന്നൂര്‍, 9.32 പാലക്കാട, 10.15 ഷൊര്‍ണൂര്‍, 11.9 തിരൂര്‍, 11.52 കോഴിക്കോട്, 12.34 വടകര, 12.54 തലശേരി, 1.22 കണ്ണൂര്‍, 1.54 പയ്യന്നൂര്‍, 2.14 നീലേശ്വരം, 2.26 കാഞ്ഞങ്ങാട്, 2.44 കാസര്‍കോട്.

മംഗളൂരു-ചെന്നൈ ട്രെയിന്‍- വൈകുന്നേരം 7.15 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 7.54 ന് കാസര്‍കോട്, 8.13 കാഞ്ഞങ്ങാട്, 8.24 നീലേശ്വരം, 8.40 പയ്യന്നൂര്‍, 9.42 കണ്ണൂര്‍, 10.5 തലശേരി, 10.26 വടകര, 11.7 കോഴിക്കോട്, 12.1 തിരൂര്‍, 12.50 ഷൊര്‍ണൂര്‍, 1.57 പാലക്കാട്, 3.18 പോഡന്നൂര്‍, 4.10 തിരുപ്പൂര്‍, 5.5 ഈറോഡ്, 6.7 സേലം, 8 ജോലാര്‍പേട്ടൈ, 9.13 കാട്പടി, 10.3 ആരക്കോണം, 10.53 പേരമ്പൂര്‍, 11.35 ചെന്നൈ.

Also Read: Ernakulam Bengaluru Vande Bharat: ഓണതിരക്കിന് പരിഹാരം; എറണാകുളം–ബെംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂടി

ചെന്നൈയില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍

ഓണക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കാനായി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രല്‍-കൊല്ലം റൂട്ടില്‍ രണ്ട് ട്രെയിനുകളും, എഗ്മോര്‍-മംഗളൂരു റൂട്ടില്‍ ഒരു ട്രെയിനുമാണിത്. ചെന്നൈ സെന്‍ട്രല്‍-കൊല്ലം ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12,19,26, സെപ്റ്റംബര്‍ 26 തീയതികളിലും, എഗ്മോര്‍-മംഗളൂരു ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 18,25,സെപ്റ്റംബര്‍ 1 തീയതികളിലുമാണ്.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഉച്ചകഴിഞ്ഞ 3.10ന് കൊല്ലത്തേക്കുള്ള ട്രെയിന്‍ (06119) പുറപ്പെടും. പിറ്റേദിവസം രാവിലെ 7.20നാണ് കൊല്ലത്ത് എത്തിച്ചേരുന്നത്. എസി ത്രീ ടയര്‍ ട്രെയിനാണിത്. ആകെ 16 കോച്ചുകള്‍ ഉണ്ടാകും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഓഗസ്റ്റ് 13,15,20,22,27,29, സെപ്റ്റംബര്‍ 3,5 തീയതികളില്‍ രാത്രി 11.50ന് പുറപ്പെടുന്ന 06117 ട്രെയിന്‍ പിറ്റേദിവസം വൈകുന്നേരം 4.20 നും കൊല്ലത്ത് എത്തും. ഈ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കം സെക്കന്‍ഡ് എസി, രണ്ട് സെക്കന്‍ഡ് ക്ലാസ് എസി കോച്ചുകള്‍, നാല് എസി ത്രീ ടയര്‍ കോച്ചുകള്‍, 13 സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയുണ്ടാകും.

English Summary

Ticket booking for the Chennai-Mangaluru Onam Special Train starts on August 19. The special service is expected to help passengers travelling during the Onam season. Check the complete route, important stops and train timings before planning the journey.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്