ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് പിടിച്ചെടുത്തു; പരിശോധന നീണ്ടത് 7 മണിക്കൂർ

Cheranalloor accident: ചേരാനല്ലൂർ അ‌പകടത്തിലെ പ്രതിയുടെ പിതാവും വാഹന ഉടമയുമായ അഡിഷനൽ ജഡ്ജിയുടെ വീട്ടിൽ പോലീസ് നടത്തിയ ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. പതിനേഴ് വയസുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പ്രതി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് പിടിച്ചെടുത്തു; പരിശോധന നീണ്ടത് 7 മണിക്കൂർ

Cheranalloor Accident Raid

Published: 

28 Oct 2026 | 10:22 AM

കൊച്ചി: ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ, പ്രതിയുടെ പിതാവും വാഹന ഉടമയുമായ അഡിഷനൽ ജഡ്ജിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധന പൂർത്തിയായി. ജഡ്ജിയുടെ ഫ്ലാറ്റിൽ ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പോലീസ് പിടിച്ചെടുത്തു. പതിനേഴ് വയസുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പ്രതി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു എന്നാണ് റിപ്പോർട്ട്.

തട്ടുകടയുടമായ ജയബാലകൃഷ്ണന്റെ മരണത്തിൽ 17 വയസുകാരന് പുറമേ പിതാവായ ജഡ്ജിയും പ്രതിയാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനാണ് പിതാവിനെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ALSO READ: കോഴിക്കോട്ട് യുവാക്കൾ തമ്മിൽ സംഘർഷം, കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു

അഡിഷനൽ ജ‍ഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നും ​ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. സസ്പെൻഷന് മുന്നോടിയായി ഇന്ന് ജഡ്ജിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകും. ജഡ്ജിക്കെതിരായ കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നു ഹൈക്കോടതി പൊലീസിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. പൊലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് ഒടുവിലാണ് ചേരാനല്ലൂർ പൊലീസ് 17 കാരന്റെ പിതാവാ അഡീഷണൽ ജഡ്ജിയെ പ്രതിചേർത്തത്.

കേസിന്റെ അ‌ന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് 4 പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ചേരാനല്ലൂർ സിഐ കെ.എസ്.ശ്യാംകുമാർ, എസ്ഐ വി.എസ്. വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ കെ.ടി. മനോജ്, സീനിയർ സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണു നടപടിയുണ്ടായത്. നിയമവിരുദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ വിദ്യാർഥിക്ക് എതിരേ ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി തുടക്കത്തിൽ കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് ഇന്നലെ സ്ഥലത്തെത്തിയ എഡിജിപി പി.വിജയൻ റിപ്പോർട്ട് നൽകിയിരുന്നു.

അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയത്. അപകടം സംഭവിക്കുന്നതിന് മുമ്പ് പ്രതി 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. വിവാദത്തിന് പിന്നാലെ കേസിലെ പ്രതിയായ പതിനേഴുകാരന് 25 വയസ്സുവരെ ലൈസൻസ് നൽകില്ലെന്നും കാറിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

English Summary

During a seven-hour search conducted by the police at the residence of an Additional Judge, who is the father of the 17-year-old accused in the Cheranalloor accident case and the owner of the vehicle a luxury motorcycle and digital evidence were seized. According to the police, the 17-year-old had been using the motorcycle in addition to a car. The police have also collected CCTV footage showing the accused riding the motorcycle.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്