സൗഹൃദം ഉപേക്ഷിച്ചതിൽ പക” വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

ഇതിന് പുറമേ യുവതിയുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് നിർമ്മിക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും....

സൗഹൃദം ഉപേക്ഷിച്ചതിൽ പക വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

08 Mar 2026 | 10:57 AM

തുറവൂർ: സൗഹൃദം ഉപേക്ഷിച്ചതിന്റെ പേരിൽ യുവതിയുടെ അശ്ലീല ചിത്രവും ആ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിൽ യുവാവ് പിന്നീട് ശല്യം ആയപ്പോഴാണ് യുവതി ബന്ധം ഉപേക്ഷിച്ചത്.

ഇതോടെ ഇയാൾക്ക് പകയായി.തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. ഇതിന് പുറമേ യുവതിയുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് നിർമ്മിക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു