AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Updates: പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും തള്ളുന്നതിന് കർശന നിരോധനം; ലംഘിക്കുന്നവർക്ക് 5,000 രൂപ വരെ പിഴ

Strict Ban on Dumping Clothes and Waste in Pampa River: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന കേന്ദ്രങ്ങളിലെയും മലിനീകരണം തടയുന്നതിനായി കർശന നടപടി. പമ്പയിടെ ലിനീകരണം തടയുന്നതിന്റെഭാ​ഗമായി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Sabarimala Updates: പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും തള്ളുന്നതിന് കർശന നിരോധനം; ലംഘിക്കുന്നവർക്ക് 5,000 രൂപ വരെ പിഴ
Sabarimala Temple, Pamba RiverImage Credit source: Social Media
Amal KV
Amal KV | Updated On: 22 Nov 2026 | 08:28 PM

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന കേന്ദ്രങ്ങളിലെയും മലിനീകരണം തടയുന്നതിനായി കർശന നടപടി. പമ്പയിടെ ലിനീകരണം തടയുന്നതിന്റെഭാ​ഗമായി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

വസ്ത്രങ്ങൾ നിക്ഷേപിക്കരുത്

പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കുന്നത് കർശനമായി തടയും. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുകയാണ്. ബി.എൻ.എസ്.എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ് വന്നിരിക്കുന്നത്.
ഈ ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നവരിൽ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കു‌ന്നതായിരിക്കും. നടപടി നേരിട്ടവർ 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ എടുക്കും.

പരിശോധനകൾ ശക്തമാക്കും

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് ഈ കർശന നടപടി വന്നിരക്കുന്നത്. ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ

നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്താനും തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഇന്ന് മുതൽ (​നവംബർ 22) രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ എർപ്പെടുത്തിയിരിക്കുന്നത്. പമ്പയിൽ അയ്യപ്പ ഭക്തർ ഉപയോ​ഗിച്ച വസ്ത്രങ്ങളും പൂജാ സാധനങ്ങലും നിക്ഷേപിക്കുന്നത് മൂലം സു​ഗ​ഗമായി സ്നാനം നടത്താൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു.

 

Follow Us