Thrissur BJP-CPM Clash : തൃശ്ശൂരിൽ ബിജെപി-സിപിഎം സംഘർഷം; നിരവധി പേർക്ക് പരിക്ക്

Clash Erupts Between BJP and CPM Workers: ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ കല്ലേറ് ഉണ്ടാവുകയും ബി ജെ പി പ്രവർത്തകന്റെ തലയ്ക്ക് പരിക്കേൽക്കുകയും ആയിരുന്നു.

Thrissur BJP-CPM Clash :  തൃശ്ശൂരിൽ ബിജെപി-സിപിഎം സംഘർഷം; നിരവധി പേർക്ക് പരിക്ക്

Cpm Bjp Clash Thrissur

Published: 

12 Aug 2025 22:16 PM

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സി പി എം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. ബി ജെ പി പ്രവർത്തകർ സി പി എം ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം.

പോലീസുമായി ഉന്ത് തള്ളും ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീക്ഷിക്കുകയും ലാത്തിയടിയിൽ ബി ജെ പി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻന്റെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ സി പി എം പ്രവർത്തകരും ബി ജെ പി പ്രവർത്തകർക്ക് നേരെ പ്രകടനം നടത്തി. ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ കല്ലേറ് ഉണ്ടാവുകയും ബി ജെ പി പ്രവർത്തകന്റെ തലയ്ക്ക് പരിക്കേൽക്കുകയും ആയിരുന്നു.

വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധിച്ചാണ് സി പി എം പ്രവർത്തകർ സുരേഷ് ഗോപിയുടെ എം പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് സി പി എം പ്രവർത്തകൻ ബിബിൻ ഓഫീസിനു മുന്നിലെ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും ചെരുപ്പ് മാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും