CM VD Satheesan: ജനങ്ങൾ ചിരിക്കുകയാണ്! സാമാന്യ ബുദ്ധിയുമില്ലേ?ED അന്വേഷണത്തിലെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി
CM VD Satheesan about ED Investigation: എപ്രകാരമാണ് ഇതിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടായത് എന്നാണ് നിങ്ങൾ പറയുന്നത്. ഇത് ഒരു പണവുമായി ബന്ധപ്പെട്ട കേസാണ് നിങ്ങൾക്കെതിരെ നടക്കുന്നത് ഒരു രാഷ്ട്രീയമായ അജണ്ട ആണെങ്കിൽ നിങ്ങൾക്ക് അതിനെതിരെ പോരാടാൻ ഇവിടെ നിയമസാധ്യതയുണ്ട് അത് ഉപയോഗിക്കു എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു........

Vd Satheesan
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ അടക്കം നടന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങളെ നിരുപാധികം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും ചിന്തിച്ചാൽ ഇങ്ങനെ തോന്നുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത്തരം ആരോപണങ്ങളിൽ യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങൾ ചിരിക്കുകയാണ് ദയവായി പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും വിഡി സതീശൻ പരിഹസിച്ചു.
ഹൈക്കോടതിയാണ് ഇഡിയോട് അന്വേഷണം തുടരുവാനുള്ള ഉത്തരവ് നൽകിയത്
എപ്രകാരമാണ് ഇതിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടായത് എന്നാണ് നിങ്ങൾ പറയുന്നത്. ഇത് ഒരു പണവുമായി ബന്ധപ്പെട്ട കേസാണ് നിങ്ങൾക്കെതിരെ നടക്കുന്നത് ഒരു രാഷ്ട്രീയമായ അജണ്ട ആണെങ്കിൽ നിങ്ങൾക്ക് അതിനെതിരെ പോരാടാൻ ഇവിടെ നിയമസാധ്യതയുണ്ട് അത് ഉപയോഗിക്കു എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ഇതിനുമുമ്പ് തന്നെ ഇതിൽ നിയമ നടപടികൾ നേരിടുന്നവർ ഹൈക്കോടതി സമീപിച്ച് തങ്ങൾക്കെതിരെയുള്ള ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഹൈക്കോടതിയാണ് ഇഡിയോട് അന്വേഷണം തുടരുവാനുള്ള ഉത്തരവ് നൽകിയത്.
ഇതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ അടക്കം വീടുകളിൽ റെയ്ഡ് നടന്നതും. സർക്കാർ പറഞ്ഞിട്ടല്ല ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അവിടെ റെയ്ഡ് നടത്തിയത്. താൻ പ്രധാനമന്ത്രിയെ കണ്ടു എന്നുള്ളത് ശരിയാണ്, അത് ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കാണുന്നത് വളരെ സാധാരണമാണ് അല്ലാതെ ഞാൻ അവിടെ ചെന്നിട്ട് പ്രധാനമന്ത്രിയുടെ നാളെ രാവിലെ തന്നെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഒരു റെയ്ഡ് നടത്തുമെന്ന് ഒന്നും പറഞ്ഞിട്ടല്ല.
അതൊക്കെ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചൂടെ. നിങ്ങൾക്കെതിരെ നടക്കുന്നത് നിയമലംഘനം ആണെങ്കിലോ അതോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമായ നീക്കം ആണെങ്കിലും അതിന് കോടതിയെയാണ് സമീപിക്കേണ്ടത് അല്ലാതെ ഇത്തരത്തിൽ കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന ആരോപണങ്ങൾ പറയുകയല്ല വേണ്ടത് എന്നും വി ഡി സതീശൻ.
അതേസമയം പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതിനു പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും സർക്കാരിനും എതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് സിപിഎം ഉന്നയിച്ചത്. മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച അടുത്ത ദിനത്തിലാണ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ അടക്കം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയമായ അജണ്ടയാണ് ഇത് എന്നാണ് സിപിഎം ആരോപണം.
തങ്ങളെ ഇങ്ങനെയൊന്നും ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതിനിടെ പിണറായി വിജയന്റെ വീട്ടിൽ അടക്കം ബ്രേഡ് നടക്കുമ്പോൾ സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണമാണ് പുറത്ത് അഴിച്ചുവിട്ടത്.. പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൂടാതെ അവർ വന്ന വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു.
ENGLISH SUMMARY
Chief Minister VD Satheesan categorically denied the allegations against the government and the Chief Minister during the investigation by the Enforcement Directorate, including at the house of Opposition Leader Pinarayi Vijayan. He asked if anyone with common sense would think this way.