VD Satheesan: ഉറങ്ങുന്നതിനു മുമ്പ് എന്നും കാണുമായിരുന്നു; തന്റെ AI ഡാൻസ് വീഡിയോ നീക്കം ചെയ്ത നടപടി അന്യായമെന്ന് മുഖ്യമന്ത്രി
VD Satheesan about AI Video:ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്.കഴിഞ്ഞ മാസമായിരുന്നു എഐ കവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഡാൻസ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾ കൊണ്ട് തന്നെ അത് വൈറൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കകം തന്നെ വീഡിയോ......

Vd Satheesan
തിരുവനന്തപുരം : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ തന്റെ ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്.
കഴിഞ്ഞ മാസമായിരുന്നു എഐ കവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഡാൻസ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾ കൊണ്ട് തന്നെ അത് വൈറൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കകം തന്നെ വീഡിയോ ഇന്ത്യയിൽ നിരോധിക്കപ്പെടുകയും ചെയ്തു.
ALSO READ:പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിലെ അടുക്കളയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
അതേസമയം വീഡിയോ വൈറൽ ആയതിന് പിന്നാലെ തന്നെ തന്റെ ഡാൻസ് വീഡിയോയെ അനുകൂലിച്ചു തന്നെയായിരുന്നു മുഖ്യമന്ത്രി പ്രതികരണം നടത്തിയിരുന്നത്. വീഡിയോ കണ്ടു താൻ ഞെട്ടിപ്പോയെന്നും മോഹൻലാൽ വിജയ് എന്നിവരേൾ നന്നായിട്ടാണ് അതിൽ ഡാൻസ് ചെയ്തത് . മാത്രമല്ല 5 വയസ്സിൽ ഒരു കുട്ടി തന്റെ ഡാൻസ് ഗംഭീരമായി എന്ന് പറഞ്ഞു.
തൃശ്ശൂർ സ്വദേശികളായ രണ്ടു പിള്ളേരാണ് തന്റെ ഡാൻസ് വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചത്. തമിഴ് നടൻ വിജയിയെ പോലെയാണ് താൻ അതിൽ നൃത്തം ചെയ്തത്. വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു അത്. നല്ല വീഡിയോ ആണെന്നും വിജയിയെക്കാൾ അടിപൊളിയായി താൻ അതിൽ ഡാൻസ് ചെയ്തു എന്നും ഒരുപാട് ചെറുപ്പക്കാർ തന്നോട് പറഞ്ഞിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ പോലീസ് ആ വീഡിയോ നീക്കം ചെയ്തത് തനിക്ക് ഒട്ടും സന്തോഷം നൽകിയ കാര്യമായിരുന്നില്ല. എല്ലാദിവസവും രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് താനാ വീഡിയോ കാണുമായിരുന്നു. എന്റെ മനോഹരമായ ഒരു ഡാൻസ് വീഡിയോ ആയിരുന്നു. അത് പക്ഷേ പോലീസുകാർ അത് നീക്കം ചെയ്തു കളഞ്ഞു. അത് ശരിയായ ഒരു നടപടി അല്ല താൻ അവരുടെ പറഞ്ഞിട്ടുണ്ട് എന്നും വി ഡി സതീശൻ.
ENGLISH SUMMARY
Opposition Leader V.D. Satheesan stated that the removal of his dance video—created using artificial intelligence technology—from social media was unjust. He made these remarks while speaking at a function.