പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിലെ അടുക്കളയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത് ബിജുവും വിനീതയും കുറച്ചു കാലമായി തമ്മിൽ പിരിഞ്ഞു ആണ് താമസിക്കുന്നത്. ഇതിനിടെ ബുധനാഴ്ച അയാൾ വൈകിട്ടോടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അയാൾ വിനീതയുമായി ഇയാൾ വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു..........
മലപ്പുറം: പിരിഞ്ഞു താമസിക്കുകയായിരുന്നു ഭാര്യയെ വീട്ടിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ വീട്ടിലെത്തി അടുക്കളയിൽ കയറി അവരെ മർദ്ദിക്കുകയും കത്തികൊണ്ട് വെട്ടിപ്പരിക്കിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ശാന്തി ഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു(46) ആണ് പിടിയിലായത്. ഭാര്യയായ വിനീതയ്ക്കാണ് പരിക്ക് പറ്റിയത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത് ബിജുവും വിനീതയും കുറച്ചു കാലമായി തമ്മിൽ പിരിഞ്ഞു ആണ് താമസിക്കുന്നത്. ഇതിനിടെ ബുധനാഴ്ച അയാൾ വൈകിട്ടോടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അയാൾ വിനീതയുമായി ഇയാൾ വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു.
ALSO READ:എട്ടു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 75 വയസുകാരനെ വീട്ടിൽ കയറി കുത്തി അമ്മയും സഹോദരനും
പിന്നാലെ കത്തി ഉപയോഗിച്ച് യുവതിയുടെ മുഖത്തും വലത് തോളിലും വെട്ടുകയായിരുന്നു ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിനീതയെ പിന്നീട് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ വീട്ടുകാരും നാട്ടുകാരുമാണ് പോലീസിൽ വിവരമറിയിച്ചത്.പിന്നാലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയെക്കുറിച്ചും സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പ്രിയദർശിനി ബസ്സിൽ തിരക്കിൽ മൊബൈൽ ഫോൺ കവരുന്നതായി പരാതി
കെഎസ്ആർടിസിയിലെ പ്രിയദർശിനിയിലെ തിരക്കിന്റെ മറവിൽ കവർച്ച സജീവമാകുന്നു എന്ന് പരാതി. യാത്രക്കാരുടെ മൊബൈൽ ഫോൺ ആണ് കവർച്ച സംഘം അപഹരിക്കുന്നത്. കളക്ടറേറ്റിലെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്യുന്ന രണ്ടു വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ആണ് രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ബസ്സിൽ നിന്നും മോഷ്ടിച്ചത്. ഈ സാഹചര്യത്തിൽ പരിചയമില്ലാത്ത ആളുകളുടെ കയ്യിൽ ബാഗ് പിടിച്ചു തരാം എന്ന് പറഞ്ഞാൽ സീറ്റിൽ ബാഗ് കൊടുക്കരുത് എന്നാണ് പോലീസ് സംഘം അറിയിക്കുന്നത്.വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കണം എന്നും യാത്രക്കാർ ഈ സംഭവത്തിൽ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നിർദ്ദേശം നൽകുന്നു.
ENGLISH SUMMARY
A husband has been arrested for hacking and injuring his wife, from whom he was living apart. He had gone to the woman’s house, entered the kitchen, assaulted her, and inflicted injuries using a knife. Radhakrishnan, alias Biju (46)—a native of Padiyara Puthuparambil in Shanthi Gram—was taken into custody in connection with the incident. His wife, Vineetha, sustained the injuries.