പാലക്കാട് സ്വകാര്യബസ്സിൽ നിന്നും തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി കൃഷ്ണ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷത്തിലെ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയാണ് ഗൗരി. രാവിലെ കോളേജിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.ബസിലേക്ക് കയറുന്നതിനിടയിൽ ഗൗരിയുടെ ഒരു കാലിൽ നിന്നും ഷൂ ഊരി പുറത്തേക്ക് വീണു..........

പാലക്കാട് സ്വകാര്യബസ്സിൽ നിന്നും തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഗൗരി

Published: 

19 Aug 2026 | 05:05 PM

പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക് ദാരുണാന്ത്യം. പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി കൃഷ്ണ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷത്തിലെ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയാണ് ഗൗരി. രാവിലെ കോളേജിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ബസിലേക്ക് കയറുന്നതിനിടയിൽ ഗൗരിയുടെ ഒരു കാലിൽ നിന്നും ഷൂ ഊരി പുറത്തേക്ക് വീണു പോയി. ഇത് എടുക്കുന്നതിന് വേണ്ടി ബസ്സിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ബസ് മുന്നോട്ട് എടുത്തത്. ഇതോടെ തെറിച്ചുവീണ ഗൗരിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടമുണ്ടായ ഉടൻ തന്നെ വിദ്യാർഥിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ALSO READ:മുല്ലപ്പെരിയാർ ഡാം തർക്കത്തിൽ സുപ്രീംകോടതിയിൽ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് കേരളം

പാലാ നഗരസഭ ചെയർപേഴ്സൺ ആയി മായ

പാലാ നഗരസഭയുടെ ചെയർപേഴ്സൺ ആയി മായ രാഹുലിനെ തിരഞ്ഞെടുത്തു. എൽഡിഎഫ് കോൺഗ്രസ് വിമത സഖ്യത്തിന്റെ പിന്തുണയോടെയാണ് മത്സരിച്ചത്. ആകെ 26 കൗൺസിലർമാർ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഇതിൽ 16 മാരുടെ വോട്ടുകൾ നേടിയാണ് മായ വിജയിച്ചത്. എന്നാൽ എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ റിയ ചീരാൻകുഴിക്ക് ആകെ 10 വോട്ടുകൾ ആണ് ലഭിച്ചത്. നിലവിൽ പത്തൊമ്പതാം വാർഡ് പ്രതിനിധീകരിക്കുന്ന മായ രണ്ടാം തവണയാണ് പാലാ നഗരസഭയിൽ കൗൺസിലറായി എത്തുന്നത്.

ENGLISH SUMMARY

A college student died tragically after falling from a private bus in Palakkad. The accident occurred near the Mallikkal bus stop in Kongad, Palakkad this morning. The deceased has been identified as Gowri G Krishna, daughter of Karunayil Gopikrishnan of Kongad. She was 18 years old. Gowri is a second-year chemistry graduate student at Mundoor Yuva Kshetra College.

Loading...
Unable to load recommendations.
Follow Us
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്