AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Community Kitchen: സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ വരുന്നു! ആദ്യം ഈ ജില്ലയിൽ

K MUraleedharan about Community Kitchen:മ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലാണ്. അടുത്തവർഷം ജനുവരിയിൽ തുടങ്ങുമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചത്. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച ശേഷം സ്വകാര്യസംഘടനകളുടെ ഭക്ഷണ വിതരണം മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്താകും നടത്തുകയെന്നും മന്ത്രി അറിയിച്ചു...........

Community Kitchen: സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ വരുന്നു! ആദ്യം ഈ ജില്ലയിൽ
K Muraleedharan Image Credit source: Social Media
Ashli C
Ashli C | Published: 11 Oct 2026 | 10:24 AM

ആലപ്പുഴ: സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള സംവിധാനമാണ് ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലാണ്. അടുത്തവർഷം ജനുവരിയിൽ തുടങ്ങുമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചത്. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച ശേഷം സ്വകാര്യസംഘടനകളുടെ ഭക്ഷണ വിതരണം മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്താകും നടത്തുകയെന്നും മന്ത്രി അറിയിച്ചു.

അധികാരം ലഭിച്ചതിനുശേഷം മന്ത്രി മുരളീധരന്റെ പ്രഖ്യാപനമായിരുന്നു ആശുപത്രികളിലെ കമ്മ്യൂണിറ്റി കിച്ചൻ. ആശുപത്രികളിൽ ഇടത് യുവജന സംഘടന പൊതിച്ചോർ വിതരണം ചെയ്യുന്നത് മന്ത്രി പ്രസ്താവന നടത്തിയത്. ആശുപത്രിക്കുള്ളിൽ കൊടിയും വെച്ചുകൊണ്ട് ഭക്ഷണം വിതരണം നടത്താൻ സാധിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും വന്നിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ALSO READ:മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം

നിലവിൽ വിവിധ സന്നദ്ധ സ്വകാര്യ സംഘടനകൾ, വ്യക്തികൾ എന്നിവർ മെഡിക്കൽ കോളേജ് ക്യാമ്പസിനിനുള്ളിൽ കയറി നേരിട്ട് ഭക്ഷണം വിതരണം ചെയ്യുന്ന സംവിധാനം ഉണ്ട്. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതോടെ ക്യാമ്പസിനുള്ളിലെ സഹായ സംഘടനകളുടെ ഇത്തരം ഭക്ഷണ വിതരണം നിർത്തിവയ്ക്കുമെന്നാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നും ലഭിക്കുന്ന സൂചന. സ്വകാര്യ സംഘടനകൾക്ക് ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ അത് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുറത്തുവച്ച് മാത്രമേ സാധിക്കുകയുള്ളൂ. ആശുപത്രി ക്യാമ്പസുകളിലെ തിരക്ക് മാലിന്യ പ്രശ്നങ്ങൾ ശുചിത്വമില്ലായ്മ എന്നിവ ഒഴിവാക്കാനാണ് കമ്മ്യൂണിറ്റി കിച്ചണെന്നും പറയുന്നു.

അന്നം മുടക്കുന്നവന്റെ കരണത്തടിക്കണമെന്ന് പറഞ്ഞു…

അതേസമയം നേരത്തെ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രഖ്യാപനം നടത്തിയപ്പോൾ അനാവശ്യമായ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ ചില ശ്രമിച്ചിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. അന്നം മുടക്കുന്നവന്റെ കരണത്തടിക്കണമെന്ന് പറഞ്ഞു ചിലർ തനിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി യാഥാർത്ഥ്യമാകുന്ന ജനുവരി മാസത്തിൽ ആരുടെ കരണത്താണ് അടി എന്ന് വ്യക്തമാകുന്നു എന്നും വിമർഷകർക്കുള്ള മറുപടിയായി മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

അതേസമയം കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൻ എല്ലുമായി ഇതിനായി കരാർ നടപടികൾ പൂർത്തിയായി കഴിഞ്ഞതാണ് റിപ്പോർട്ട്. എവിടെനിന്നെങ്കിലും പൊതിഞ്ഞു കൊണ്ടുവരുന്ന ഭക്ഷണത്തിന് പകരമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പോഷകസമൃദ്ധവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY

Community kitchens are being introduced in the state. A system is being launched to provide food to patients and their attendants. The community kitchen will first operate at Alappuzha Medical College. Health Minister K. Muraleedharan announced that it would begin in January of next year.

Follow Us