UAE Online Shopping Rule: ഓൺലൈൻ ഷോപ്പിംഗിൽ ഇനി തട്ടിപ്പ് നടക്കില്ല; ഉപഭോക്തൃ ചട്ടങ്ങൾ കടുപ്പിച്ച് യു.എ.ഇ
What UAE's Amended Consumer Protection Law Means for Online Shoppers: പരസ്യത്തിൽ നൽകിയ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത ഉൽപ്പന്നങ്ങൾ, കേടുപാടുകളുള്ള സാധനങ്ങൾ, വാൻ്റി ക്ലെയിമുകൾ, റീഫണ്ട് അല്ലെങ്കിൽ റീപ്ലേസ്‌മെൻ്റ് എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിലെല്ലാം പുതിയ നിയമഭേദഗതി ഉപഭോക്താക്കൾക്ക് പിന്തുണ നൽകും
ദുബായ്: ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ നിയമസംരക്ഷണം ഉറപ്പാക്കി യു.എ.ഇ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങുന്ന ഉൽപ്പന്നങ്ങൾൾക്ക് തകരാറുകളോ, സേവനങ്ങളെ സംബന്ധിച്ച് പരാതികളോ ഉണ്ടായാൽ, അത് തേർഡ് പാർട്ടി സെല്ലറുടെ മാത്രം ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഇനിമുതൽ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കൈകഴുകാനാകില്ല. ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2026-ലെ കാബിനറ്റ് തീരുമാനം നമ്പർ 166 പ്രകാരം ഡിജിറ്റൽ മാർക്കറ്റ് പ്ലേസുകളുടെ നിയമപരമായ ഉത്തരവാദിങ്ങളിൽ യു.എ.ഇ കാര്യമായ മാറ്റങ്ങൾ തന്നെയാണ് വരുത്തിയിരിക്കുന്നത്.
വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ തേർഡ് പാർട്ടി സെല്ലർമാർ വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ ചട്ടം ബാധകമാണ്. മുൻപുണ്ടായിരുന്ന നിയമം അനുസരിച്ച്, പ്ലാറ്റ്‌ഫോമുകൾ വഴി വിറ്റഴിച്ച ഉൽപ്പന്നങ്ങളുടെ തകരാറുകളിൽ മാത്രമായിരുന്നു കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നത്. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഇതിന് രണ്ട് പ്രധാന മാറ്റങ്ങൾ വന്നിട്ടുണ്ട്. ഉൽപ്പന്നങ്ങൾക്ക് പുറമെ തേർഡ് പാർട്ടി സെല്ലർമാർ നൽകുന്ന സേവനങ്ങളും ഇതിൻ്റെ പരിധിയിൽ വരും. കൂടാതെ, വിറ്റഴിച്ചവയ്ക്ക് മാത്രമല്ല, വിൽപ്പനയ്ക്കായി പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും.
ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ നിരവധി സ്വതന്ത്ര വ്യാപാരികൾക്ക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ അവസരം നൽകുന്ന വലിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് ഈ തീരുമാനം നിർണ്ണായകമാണ്. വിൽപ്പനക്കാർക്ക് അവരുടെ ഉത്പന്നങ്ങളിലും സേവനങ്ങളിലുമുള്ള ഉത്തരവാദിത്തം തുടരും. അതേസമയം ഉൽപ്പന്നം നേരിട്ട് വിതരണം ചെയ്തില്ല എന്ന കാരണത്താൽ പ്ലാറ്റ്‌ഫോമിന് നിയമബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ഉദാഹരണത്തിന് ഓൺലൈനായി ഓറ്ഡർ ചെയ്ത ഉത്പന്നം കിട്ടിയപ്പോൾ പരസ്യത്തുൽ പരഞ്ഞത്പോലെയുള്ള ഫീച്ചറുകൾ ഇല്ലെന്ന് കരുതുക. അല്ലങ്കിൽ കേടുപാടുകൾ സംഭവിച്ച ഉത്പന്നമാണ് ലഭിച്ചത് എന്ന് കരുതുക ഇത്തരം സാഹചര്യങ്ങളിൽ പരാതിപ്പെടുമ്പോൾ ഓൺലീൻ പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളെ തേർഡ് പാർട്ടി സെല്ലർമാരികലേക്ക് കണക്ട് ചെയ്ത ശേഷം കയ്യൊഴിയുകയാണ് പതിവ്. എന്നാൽ വിൽപ്പനക്കാർ പരാതി പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ, പുതിയ നിയമപ്രകാരം ഉപഭോക്താവിന് ഓൺലൈൻ പ്ലാറ്റ്‌ഫോമിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാകും.
പരസ്യത്തിൽ നൽകിയ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത ഉൽപ്പന്നങ്ങൾ, കേടുപാടുകളുള്ള സാധനങ്ങൾ, വാൻ്റി ക്ലെയിമുകൾ, റീഫണ്ട് അല്ലെങ്കിൽ റീപ്ലേസ്‌മെൻ്റ് എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിലെല്ലാം പുതിയ നിയമഭേദഗതി ഉപഭോക്താക്കൾക്ക് പിന്തുണ നൽകും.
English Summary
UAE’s Cabinet Decision No. 166 of 2026 expands consumer protection rules, holding online shopping platforms legally accountable for third-party goods and services offered or sold, boosting shopper rights.