KSRTC Priyadarshini: പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് അധിക്ഷേപം; പ്രിയദർശിനിയിലെ കണ്ടക്ടർക്കെതിരെ പരാതി
Complaint Against KSRTC Priyadarshini Conductor: പ്ലസ് ടു വിദ്യാർത്ഥിനിയാണ് പറവൂർ പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി. സീറോ ടിക്കറ്റിന് പണം ചോദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പറവൂർ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. പ്ലസ് ടു വിദ്യാർത്ഥിനിയാണ് പറവൂർ പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി. സീറോ ടിക്കറ്റിന് പണം ചോദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പറവൂർ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞ് തന്നെ കണ്ടക്ടർ അപമാനിച്ചതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അതുകൂടാതെ ആളുകളുടെ മുന്നിൽ വച്ച് അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. നോർത്ത് പറവൂർ പോലീസ് കണ്ടക്ടറെ ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ALSO READ: ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം
13 കോടി സൗജന്യയാത്ര; വനിതകൾ ലാഭിച്ചത് 275 കോടി രൂപ
കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി നൂറാം ദിവസത്തിലെത്തിയപ്പോൾ, വൻ നേട്ടമാണ് കൊയ്തിരിക്കുന്നത്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ പദ്ധതി പ്രയോജനപ്പെടുത്തുന്നതായാണ് കണക്കുകൾ. പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ 100ാം ദിവസം വരെയുള്ള കണക്കുകൾ പ്രകാരം, വനിതകൾ നടത്തിയത് ഏതാണ്ട് 13 കോടി യാത്രകളാണ്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകൾ സൗജന്യമായി നൽകി. ഏറ്റവുമധികം വനിതകൾ സൗജന്യയാത്ര ചെയ്തത് സെപ്റ്റംബർ 7ന് ആണ്. അതായത് 15.53 ലക്ഷം. ടിക്കറ്റ് മൂല്യം 3.29 കോടി രൂപ.
ആദ്യ ആഴ്ചകളിൽ ആകെ യാത്രക്കാരിൽ 62 ശതമാനം ആയിരുന്നു വനിതകളെങ്കിൽ നിലവിൽ 68.9 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ സൗജന്യ പദ്ധതിയിലെ തുക മാറ്റിവച്ചാൽ പ്രതിദിന കലക്‌ഷൻ ശരാശരി 5.75 കോടി രൂപയാണ്. ജൂലൈയിൽ ഇത് 5.45 കോടിയും ഓഗസ്റ്റിൽ 5.43 കോടിയുമായിരുന്നു. അതുപോലെ പദ്ധതി തുടങ്ങിയ ആദ്യ ആഴ്ചയിൽ ആകെ പ്രതിദിന യാത്രക്കാർ 24.66 ലക്ഷം ആയിരുന്നത് 12.1 ശതമാനം വർധിച്ച് 27.63 ലക്ഷമായി.
കെഎസ്ആർടിസിക്ക് പദ്ധതിക്കായി കേരള ഫിനാൻഷ്യൽ കോർപറേഷനാണ് പണം മുൻകൂർ നൽകുന്നത്. 15 ദിവസം കൂടുമ്പോൾ ബജറ്റ് വിഹിതത്തിൽ നിന്ന് സർക്കാർ ഈ പണം കെഎസ്ആർടിസിക്ക് കൈമാറും.
സർവീസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്
ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ് പദ്ധതി. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര. ബസിൽ കയറിയാൽ പഴയതുപോലെ തന്നെ ടിക്കറ്റ് എടുക്കണം. എന്നാൽ പണം നൽകേണ്ടതില്ല. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടി വരും.
English Summary:
Plus two student files police complaint in Paravoor against KSRTC Priyadarshini bus conductor for body shaming and demanding money for zero ticket. Read full details.