വേ​ഗം എഴുതി തീർത്തില്ല; തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

കുട്ടിയുടെ ഒരു കയ്യിൽ പൊട്ടലും മറ്റൊരു കയ്യിൽ ചതവും ഉണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ അന്നേദിവസം കുട്ടി വീട്ടുകാരോട് ടീച്ചർ മർദ്ധിച്ചതിനെ കുറിച്ചൊന്നും പറഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച കയ്യിൽ നീര് വന്നത് കണ്ടപ്പോൾ ചോദിച്ചപ്പോഴാണ് കുട്ടി അധ്യാപിക തന്നെ ഉപദ്രവിച്ച........

വേ​ഗം എഴുതി തീർത്തില്ല; തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

പ്രതീകാത്മക ചിത്രം

Published: 

15 Jul 2026 | 08:33 AM

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒന്നാം ക്ലാസുകാരിയുടെ കൈവിരൽ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചൊടിച്ചതായി പരാതി. ആറ്റിങ്ങൽ കവലിയൂർ ജിഎച്ച്എസ്എസ് സ്കൂളിലെ അധ്യാപികയായ റിനിക്കെതിരെയാണ് കുട്ടിയുടെ കൈ അടിച്ചൊടിച്ചുവെന്ന പരാതി എത്തിയിരിക്കുന്നത്. എഴുതാനായി നൽകിയത് പെട്ടെന്ന് നൽകിയില്ലെന്നും സമയം കൂടുതൽ എടുത്ത് എഴുതി എന്ന് ആരോപിച്ചായിരുന്നു ടീച്ചർ മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

അന്നേദിവസം കുട്ടി വീട്ടുകാരോട് ടീച്ചർ മർദ്ധിച്ചതിനെ കുറിച്ചൊന്നും പറഞ്ഞില്ല….

കുട്ടിയുടെ ഒരു കയ്യിൽ പൊട്ടലും മറ്റൊരു കയ്യിൽ ചതവും ഉണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ അന്നേദിവസം കുട്ടി വീട്ടുകാരോട് ടീച്ചർ മർദ്ധിച്ചതിനെ കുറിച്ചൊന്നും പറഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച കയ്യിൽ നീര് വന്നത് കണ്ടപ്പോൾ ചോദിച്ചപ്പോഴാണ് കുട്ടി അധ്യാപിക തന്നെ ഉപദ്രവിച്ച കാര്യം മാതാപിതാക്കളോടും പറയുന്നത്.

ഈ ദിവസങ്ങളിൽ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…..

തുടർന്ന് വീട്ടുകാർ ശനിയാഴ്ച രാവിലെ തന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ചു ഡോക്ടർ കുട്ടിയോട് തനിച്ചു സംസാരിക്കുകയും കുട്ടി എല്ലാ കാര്യങ്ങളും ഡോക്ടറോട് വിശദീകരിക്കുകയും ചെയ്തു. കുട്ടിക്ക് നല്ല വേദനയുണ്ടായിരുന്നു എന്നും ഈ ദിവസങ്ങളിൽ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.

കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി…

മാത്രമല്ല ഇനി സ്കൂളിലേക്ക് ഇല്ലെന്നാണ് കുട്ടി പറഞ്ഞതെന്നും വീട്ടുകാർ പറയുന്നു. നിലവിൽ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അതേസമയം ആദ്യം കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്. എന്നാൽ അവിടുത്തെ ഡോക്ടർസ് കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതി അവർ കവലയൂർ പോലീസിന് കൈമാറുകയും ചെയ്തതാണ് റിപ്പോർട്ട്.

ENGLISH SUMMARY

A complaint has been filed against a teacher of a first-grade girl in Attingal who allegedly hit her finger with a cane. The complaint has been filed against Rini, a teacher at Kavaliyoor GHSS School in Attingal, alleging that the child’s hand was hit. The complaint is that the teacher beat her because she did not give her the writing materials promptly and took too much time to write.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി