AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഇന്ന് മഴയുണ്ടോ? സംസ്ഥാനത്ത് മുന്നറിയിപ്പുകൾ ഏതെല്ലാം ജില്ലകളിൽ; കാലാവസ്ഥ

Kerala Weather Update Today: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ മഴ സംസ്ഥാനത്ത് ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്നും വരുന്ന ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: ഇന്ന് മഴയുണ്ടോ? സംസ്ഥാനത്ത് മുന്നറിയിപ്പുകൾ ഏതെല്ലാം ജില്ലകളിൽ; കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 15 Jul 2026 | 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ഭാ​ഗത്ത് നിന്നുള്ള സൂചന. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ മഴ സംസ്ഥാനത്ത് ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്നും വരുന്ന ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഇപ്പോഴത്തെ അറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.

നേരത്തെ ബം​ഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും നീണ്ടുനിന്ന ന്യൂനമർദ്ദ പാത്തിയുമാണ് കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകാൻ കാരണമായത്. എന്നാൽ ഇതിൻ്റെ ശക്തി കുറഞ്ഞതോടെ മഴയുടെ ശക്തിയും ക്രമാതീതമായി കുറയുകയായിരുന്നു. നിലവിൽ മിക്ക ജില്ലകളിൽ പകൽ സമയങ്ങളിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പകലും രാത്രിയും ഒരുപോലെ താപനില ഉയർന്ന സാഹചര്യമാണ്.

ALSO READ: അ‌ളന്നുമുറിച്ച് മഴ പെയ്യും, കാറ്റിനെ പേടിക്കണം; ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ശക്തമായ മഴ മുന്നറിയിപ്പുകൾ ഇല്ലാത്തതുകൊണ്ട് തന്നെ കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

English Summary:

Kerala Weather Update Today On July 15 Wednesday. IMD issues No Chance Of Heavy Rainfall But Predict Slight Rain On Several Districts. Check The Latest Climate Change And Affected Areas.

Follow Us