CJ Roy Funeral: സി.ജെ. റോയിയുടെ സംസ്കാരം ഇന്ന്: അന്ത്യവിശ്രമം മോഹിച്ച് ഒരുക്കിയ റിസോർട്ടിൽ

Confident Group Chairman C.J. Roy’s Funeral Today: ദുബായിൽ നിന്നെത്തിയ ഭാര്യ ലിനിയും മക്കളായ രോഹിത്, റിയ എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കും.

CJ Roy Funeral: സി.ജെ. റോയിയുടെ സംസ്കാരം ഇന്ന്: അന്ത്യവിശ്രമം മോഹിച്ച് ഒരുക്കിയ റിസോർട്ടിൽ

CJ Roy

Published: 

01 Feb 2026 | 06:16 AM

ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ ആത്മഹത്യ ചെയ്ത പ്രമുഖ മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ (56) സംസ്കാരം ഇന്ന് നടക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള ‘നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിൽ’ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്താണ് അന്ത്യവിശ്രമമൊരുക്കുന്നത്.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ റിസോർട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് 2.30-ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം 3.30-ന് സംസ്കാരം നടക്കും. ദുബായിൽ നിന്നെത്തിയ ഭാര്യ ലിനിയും മക്കളായ രോഹിത്, റിയ എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നെഞ്ചിന്റെ ഇടതുഭാഗത്ത് വെടിയേറ്റതാണ് മരണകാരണം. ഹൃദയത്തെയും ശ്വാസകോശത്തെയും വെടിയുണ്ട തകർത്തിരുന്നു. ശരീരത്തിനുള്ളിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു.

മരണത്തിന് പിന്നിലെ സംശയങ്ങൾ

 

ഐടി ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിൽ ഉണ്ടായിരുന്നിട്ടും വെടിയൊച്ച കേൾക്കാത്തത് തോക്കിൽ സൈലൻസർ ഘടിപ്പിച്ചത് കൊണ്ടാണെന്ന് സംശയമുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 30-ന് ഉച്ചയ്ക്ക് 3.15-ഓടെയാണ് സംഭവം. ഐടി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയ ശേഷം ലഭിച്ച 5 മിനിറ്റ് ഇടവേളയിൽ കാബിനിലേക്ക് കയറിയ റോയിയെ 20 മിനിറ്റിനുശേഷം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Also read – സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ

കടബാധ്യതകളില്ലാത്ത ബിസിനസ് ശൈലിയിലൂടെ ശ്രദ്ധേയനായിരുന്നു സി.ജെ. റോയി. ബെംഗളൂരുവിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ അദ്ദേഹം ‘കോൺഫിഡന്റ് ഗ്രൂപ്പിനെ’ ദക്ഷിണേന്ത്യയിലെ വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിലൊന്നായി വളർത്തിയിരുന്നു. എന്നാൽ സമീപകാലത്തുണ്ടായ ആദായനികുതി പരിശോധനകളും അതിനെത്തുടർന്നുള്ള സമ്മർദ്ദവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Loading...
Unable to load recommendations.
Follow Us
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം