Home Construction Sector: ഇനി നിർമ്മാണപ്രവർത്തനങ്ങൾക്ക് ചിലവു കൂടും, ഇന്നു മുതൽ ചെങ്കല്ലിനു വിലകൂടി

Construction Sector Hits a Snag: ഗുണനിലവാരമുള്ള കണ്ണൂർ ചെങ്കല്ലിന് വിപണിയിൽ വലിയ പ്രിയമാണുള്ളത്. വടക്കൻ മലബാറിൽ വീട് നിർമ്മാണത്തിന് പ്രധാനമായും ആശ്രയിക്കുന്നതും ചെങ്കല്ലിനെയാണ്. എന്നാൽ വിലക്കയറ്റം മൂലം നേരത്തെ കരാർ ഉറപ്പിച്ച കരാറുകാരും കടുത്ത വെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ തവണത്തെ വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Home Construction Sector: ഇനി നിർമ്മാണപ്രവർത്തനങ്ങൾക്ക് ചിലവു കൂടും, ഇന്നു മുതൽ ചെങ്കല്ലിനു വിലകൂടി

Construction Sector Hits A Snag

Updated On: 

20 Apr 2026 | 06:02 PM

കണ്ണൂർ: നിർമ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി സംസ്ഥാനത്ത് ചെങ്കൽ വില വീണ്ടും വർധിച്ചു. ഇന്നു മുതൽ ഒരു കല്ലിന് 8 രൂപ വീതം വർധിപ്പിക്കാൻ ചെങ്കൽ വ്യവസായ അസോസിയേഷനാണ് തീരുമാനിച്ചത്. ഉൽപ്പാദന ചെലവ് വർധിച്ചതും തൊഴിലാളികളുടെ കൂലി വർധനവുമാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

പുതിയ നിരക്ക് പ്രകാരം കല്ലൊന്നിന് നേരിട്ടുള്ള അഞ്ച് രൂപയുടെ വർധനവിന് പുറമെ, ഡ്രൈവർമാർ, തൊഴിലാളികൾ, വാഹന വാടക എന്നിവയിനത്തിലായി മൂന്ന് രൂപ കൂടി അധികം നൽകേണ്ടി വരും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ചെങ്കല്ലിന് വലിയ തോതിൽ വില കൂട്ടിയിരുന്നു. അടിക്കടിയുണ്ടാകുന്ന ഈ വർധനവ് സാധാരണക്കാരുടെ വീട് നിർമ്മാണ സ്വപ്നങ്ങളെയും ലൈഫ് പദ്ധതിയുൾപ്പെടെയുള്ള സർക്കാർ പദ്ധതികളെയും പ്രതിസന്ധിയിലാക്കും.

Also Read – പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും

ഗുണനിലവാരമുള്ള കണ്ണൂർ ചെങ്കല്ലിന് വിപണിയിൽ വലിയ പ്രിയമാണുള്ളത്. വടക്കൻ മലബാറിൽ വീട് നിർമ്മാണത്തിന് പ്രധാനമായും ആശ്രയിക്കുന്നതും ചെങ്കല്ലിനെയാണ്. എന്നാൽ വിലക്കയറ്റം മൂലം നേരത്തെ കരാർ ഉറപ്പിച്ച കരാറുകാരും കടുത്ത വെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ തവണത്തെ വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കാസർകോട്, കണ്ണൂർ ജില്ലകളിലെ നൂറുകണക്കിന് ക്വാറികളിൽ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ചൂട് പ്രതിരോധിക്കാനുള്ള ചെങ്കല്ലിന്റെ പ്രത്യേകത കാരണം വീട് നിർമ്മാണത്തിൽ ഇതിന് പകരം വെക്കാൻ മറ്റൊരു മാർഗമില്ലാത്തത് ഉപഭോക്താക്കളെ കൂടുതൽ ദുരിതത്തിലാക്കുന്നു.

വടക്കൻ മലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നാണ് ഏറ്റവും ഗുണമേന്മയുള്ള കല്ലുകൾ ലഭിക്കുന്നത്. ഊരത്തൂർ, ചേപ്പറമ്പ്, ശ്രീകണ്ഠപുരം, നവോദയക്കുന്ന്, കുറുമാത്തൂർ, സീതാംഗോളി ഇവയാണ് പ്രധാന കേന്ദ്രങ്ങൾ. കണ്ണൂർ ഭാഗത്തെ ചെങ്കല്ലുകൾക്ക് ഉറപ്പ് കൂടുതലായതിനാൽ നിർമ്മാണ മേഖലയിൽ വലിയ ഡിമാൻഡുണ്ട്. കഠിനമായ മഴയും വെയിലും മാറിമാറി വരുന്ന കേരളത്തിലെ കാലാവസ്ഥയിൽ കരിങ്കല്ല് രാസമാറ്റത്തിന് വിധേയമായാണ് ചെങ്കല്ല് രൂപപ്പെടുന്നത്. ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകൾക്കുള്ളിൽ ചൂട് കുറവായിരിക്കും എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.

പെയിൻ്റിന് വില കൂടുന്നു

രാജ്യത്ത് പെയിൻ്റിൻ്റെ വില കൂടുന്നു. ഏഷ്യൻ പെയിൻ്റ്സാണ് പെയിൻ്റിൻ്റെ വില കൂട്ടാൻ ഒരുങ്ങുന്നത്.

Follow Us
Related Stories
Trawling Ban in Kerala: തീരമണഞ്ഞ് ബോട്ടുകൾ… സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ
Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ