AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Asian Paints: പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും

പശ്ചിമേഷ്യൻ സംഘർഷങ്ങളും മറ്റ് ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം പെയിന്റ് നിർമ്മാണത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ അനുബന്ധ ഉൽപന്നങ്ങളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നിരുന്നു. ഇത് കാരണമാണ് പെയിന്റ് വില വർദ്ധിപ്പിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് വ്യക്തമാക്കി. പ്രതിസന്ധി കമ്പനിയുടെ ലാഭ വിഹിതത്തെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം.

Asian Paints: പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും
പ്രതീകാത്മക ചിത്രംImage Credit source: PixelsEffect/E+/Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 22 Apr 2026 | 12:41 PM

പുതിയ വീട് പണിയാനും പുതുക്കി പണിയാനും പ്ലാൻ ഇട്ടവർക്ക് തിരിച്ചടിയായിരിക്കുകയാണ് ഉത്പനങ്ങളുടെ വില വർധന. ഉത്പനങ്ങളുടെ വില വർധനയ്ക്ക് പിന്നാലെ ഇപ്പോൾ പെയിൻ്റെ വിലയും കുതിക്കുകയാണ്. പ്രമുഖ പെയിന്റ് നിർമ്മാണ കമ്പനിയായ ഏഷ്യൻ പെയിന്റ്സ് വീണ്ടും വില വർദ്ധനവ് പ്രഖ്യാപിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർ‌ദ്ധനവിനെ തുടർന്നാണ് പെയിന്റ് വില ഉയർത്തിയതെന്ന് ഏഷ്യൻ പെയിൻ്റ്സ് വ്യക്തമാക്കുന്നു. തുടർച്ചയായ രണ്ടാം തവണയാണ് കമ്പനി തങ്ങളുടെ പെയ്ൻ്റി ഉത്പനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.

മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വില വർധനവാണ് ഏഷ്യൻസ് പെയ്ൻ്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ വില അടുത്ത മാസം മെയ് ആഞ്ചാം തീയതി മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഏഷ്യൻ പെയിന്റ്സ് വിലവർദ്ധനവ് നടപ്പിലാക്കുന്നത്. നേരത്തെ മാർച്ചിൽ ആറ് മുതൽ എട്ട് ശതമാനം വരെ ആയിരുന്നു വിലവർദ്ധനവ് പ്രഖ്യാപിച്ചത്. ഇത് ഈ മാസം ഏപ്രിൽ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. പുതിയ വില പ്രാബല്യത്തിൽ വന്ന് 20 ആകുമ്പോഴേക്കുമാണ് ഏഷ്യൻ പെയ്ൻ്റസ് വീണ്ടും വില വർധിപ്പിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നത്.

ALSO READ: ‘ചെറു’നാരങ്ങ അല്ല, വിലയിൽ വലുതാ….വൻ കുതിപ്പ്

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള മറ്റ് ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം പെയിന്റ് നിർമ്മാണത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ അനുബന്ധ ഉൽപന്നങ്ങളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നിരുന്നു. ഇത് കാരണമാണ് പെയിന്റ് വില വർദ്ധിപ്പിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് വ്യക്തമാക്കി. പ്രതിസന്ധി കമ്പനിയുടെ ലാഭ വിഹിതത്തെ ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നും ഏഷ്യൻ പെയ്ൻ്റ്സ് അറിയിച്ചു.

ചെങ്കല്ലിൻ്റെ വിലയും വർധിച്ചു

അതേസമയം, വീടുപണിയാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇരുട്ടടി നൽകി ചെങ്കൽ വില ഇന്ന് മുതൽ വർദ്ധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ഒരു കല്ലിന് എട്ട് രൂപ വെച്ചാണ് കൂട്ടുന്നത്. കല്ലൊന്നിന് അഞ്ച് രൂപ, ബാക്കി മൂന്ന് രൂപ ഡ്രൈവർമാർ, തൊഴിലാളികൾ, വാഹനങ്ങൾ എന്നിവയുടെ കൂലി വർധനയാണ്.

കഴിഞ്ഞ ഫെബ്രുവരിയിലും വില കൂട്ടിയിരുന്നു. ഒന്നാം നമ്പർ കല്ലിന് 1000 കല്ലിന് 27000 രൂപയാണ് ഫെബ്രുവരിക്ക് മുമ്പ് വാങ്ങിയിരുന്നത്. ഇത് 1000 കല്ലിന് 30,000 രൂപ എന്ന നിലയിലേക്ക് വർധിപ്പിച്ചു. രണ്ടാം നമ്പർ കല്ലിന് 1000ത്തിന് 25000 രൂപയാണ് വാങ്ങിയിരുന്നത്. ഇത് 27000 രൂപയാക്കിയും കൂട്ടി.

Follow Us