Palakkad Murder: കുടുംബ തർക്കത്തിനിടെ കത്തിക്കുത്ത്; ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

Couple Stabbed Each Other : വീടിനു മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന മകൾ ശബ്ദം കേട്ട് താഴേക്ക് എത്തിയപ്പോഴാണ് രക്തത്തിൽ‌ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്.

Palakkad Murder: കുടുംബ തർക്കത്തിനിടെ കത്തിക്കുത്ത്; ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

Represental Image

Published: 

09 Feb 2025 | 08:30 AM

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഭാര്യ മരിച്ചു. ഭർത്താവിന് ​ഗുരുതര പരികേറ്റു. പാലക്കാട് ഉപ്പുംപാടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഭർത്താവ് രാജൻ (56) ​ഗുരുതര പരിക്കോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉപ്പുംപാടത്തെ വീട്ടിലായിരുന്നു സംഭവം.

വീട്ടിനകത്ത് വച്ച് ഇരുവരും പരസ്പം വഴക്കിടതിനു പിന്നാലെയാണ് സംഭവം. വീടിനു മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന മകൾ ശബ്ദം കേട്ട് താഴേക്ക് എത്തിയപ്പോഴാണ് രക്തത്തിൽ‌ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. ഉടൻ തന്നെ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ രാജൻ അപകടനില തരണം ചെയ്തോ എന്ന് വ്യക്തമല്ല. രണ്ടാഴ്ചയ്ക്ക് മുൻപ് ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയ ഇവർ തോലന്നൂര്‍ സ്വദേശികളാണ്.

Also Read:കൊല്ലത്ത് ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു

അതേസമയം ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നാണ് പോലീസ് പറയുന്നത്. ഇതിനു മുൻപും ചന്ദ്രികയെ രാജൻ ക്രൂരമായി ഉപദ്രവിക്കുകയും പരിക്കേൽപ്പിക്കും ചെയ്തിരുന്നു. ഇയാൾക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി നാട്ടുക്കാർ പറയുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്
ആ ദിലീപ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു, സസ്പെൻസ് പൊളിച്ച് ജോണി ആൻ്റണി
എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദി?