AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

ആർഎസ്എസ് പ്രവർത്തകൻ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് വിധി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നീ സിപിഐഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.......

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 18 Apr 2026 | 04:51 PM

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരന്ന് കോടതി.ആർഎസ്എസ് പ്രവർത്തകൻ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് വിധി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്.

തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നീ സിപിഐഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഷെഫീക്കിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75000 വീതം പിഴയും കോടതി വിധിച്ചു.

ALSO READ:തെങ്ങുകയറ്റത്തിനിടെ അപകടം സംഭവിച്ചു; രണ്ടാഴ്ചയായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പിഴ അടയ്ക്കാത്ത പക്ഷം ശ്രീജിത്ത് ഒരു വർഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. കൂടാതെ മറ്റു രണ്ടു പേരും ഇപ്രകാരം പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസവും തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധി.

Follow Us