AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

CPM Alleges BJP of Distributing Food Kits for Votes in Thrissur;: പ്രാദേശിക ബി ജെ പി നേതാവിന്റെ നിർദേശപ്രകാരം അൻപതോളം സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയെന്നാണ് സി പി എമ്മിന്റെ പരാതിയിൽ പറയുന്നത്. ഒരു കിറ്റിന് 900 രൂപ നിരക്കിലാണ് ഈടാക്കിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ സമ്മതിച്ചു. ബി ജെ പി നേതാവ് ഇന്ന് രാവിലെ വിളിച്ച് കിറ്റുകൾ ഉണ്ടോ എന്ന് അന്വേഷിച്ചതായും 50 കിറ്റുകൾ നൽകിയതായും ഉടമ വെളിപ്പെടുത്തി.

Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ്  നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Kit For voteImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 04 Apr 2026 | 07:59 PM

തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ തൃശൂരിൽ വോട്ടർമാർക്ക് ബി ജെ പി കിറ്റുകൾ വിതരണം ചെയ്തതായി പരാതി ഉയർന്നു. തൃശ്ശൂരുള്ള ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്ന് സി പി എം ആരോപിച്ചു. സംഭവത്തെത്തുടർന്ന് എൽ ഡി എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചു.

പ്രാദേശിക ബി ജെ പി നേതാവിന്റെ നിർദേശപ്രകാരം അൻപതോളം സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയെന്നാണ് സി പി എമ്മിന്റെ പരാതിയിൽ പറയുന്നത്. ഒരു കിറ്റിന് 900 രൂപ നിരക്കിലാണ് ഈടാക്കിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ സമ്മതിച്ചു. ബി ജെ പി നേതാവ് ഇന്ന് രാവിലെ വിളിച്ച് കിറ്റുകൾ ഉണ്ടോ എന്ന് അന്വേഷിച്ചതായും 50 കിറ്റുകൾ നൽകിയതായും ഉടമ വെളിപ്പെടുത്തി.

എന്നാൽ ഇത് വോട്ടിനായുള്ളതല്ലെന്നും വിഷു പ്രമാണിച്ച് വർഷങ്ങളായി തയ്യാറാക്കുന്ന കിറ്റാണെന്നുമാണ് കടയുടമയുടെ വിശദീകരണം. വിഷു വരാനിരിക്കെ കിറ്റ് വിതരണം ചെയ്തത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് എൽ ഡി എഫ് ഉറപ്പിച്ചു പറയുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക നടപടികൾക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Follow Us