AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

EPFO Pension: EPFO പെൻഷൻ ലഭിക്കാൻ എത്ര വർഷം ജോലി ചെയ്യണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

EPFO Pension: Why Your Service History Matters for Retirement Benefits: ഒരു സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേരുമ്പോള്‍ പെന്‍ഷന്‍ സേവന കാലാവധി ഒരിക്കലും വീണ്ടും ആരംഭിക്കേണ്ടതില്ല. വിവിധ തൊഴിലുടമകളുടെ കീഴിലുള്ള പിഎഫ് അക്കൗണ്ടുകളെ യുഎഎന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മുന്‍കാല സേവന വിവരങ്ങള്‍ തുടരാന്‍ സാധിക്കുന്നതാണ്.

EPFO Pension: EPFO പെൻഷൻ ലഭിക്കാൻ എത്ര വർഷം ജോലി ചെയ്യണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇപിഎഫ്ഒ Image Credit source: SOPA Images/Getty Images Editorial 2026
Shiji M K
Shiji M K | Published: 14 Sep 2026 | 08:11 AM

ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പിഎഫ് വിഹിതം അടയ്ക്കുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം ജീവനക്കാരും. എന്നാല്‍ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കാന്‍ എത്ര വര്‍ഷത്തെ സേവനം വേണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തമായ ധാരണയില്ല. എല്ലാ മാസവും നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് കൃത്യമായ വിഹിതം നല്‍കുന്നില്ലേ? ജോലി ഉപേക്ഷിച്ചതിന് ശേഷം പെന്‍ഷന്‍ എത്ര വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്നും എത്ര വര്‍ഷത്തെ സേവന കാലയളവ് വേണമെന്നും നോക്കാം.

വര്‍ഷങ്ങള്‍ പ്രധാനം

ഇപിഎസ് പെന്‍ഷനില്‍ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് 10 വര്‍ഷത്തെ സേവന കാലാവധി. ആവശ്യമായ സേവനം പൂര്‍ത്തിയാക്കിയ അംഗത്തിന് സാധാരണയായി 58 വയസ് മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ട്. നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് 50 വയസ് മുതല്‍ തന്നെ പെന്‍ഷന്‍ നേടാന്‍ അവസരമുണ്ടെന്ന് വ്യവസ്ഥയില്‍ പറയുന്നു. എന്നാല്‍ നേരത്തെ പെന്‍ഷന്‍ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.

10 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരാള്‍ ജോലി മാറിയാലും അതുവരെ നേടിയ പെന്‍ഷന്‍ സേവനം നഷ്ടപ്പെടണമെന്നില്ല. പ്രത്യേകിച്ച് ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ സര്‍വീസ് ഹിസ്റ്ററി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് വളരെ പ്രധാനമാണ്.

ജോലി മാറുമ്പോള്‍ എന്ത് ചെയ്യണം?

ഒരു സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേരുമ്പോള്‍ പെന്‍ഷന്‍ സേവന കാലാവധി ഒരിക്കലും വീണ്ടും ആരംഭിക്കേണ്ടതില്ല. വിവിധ തൊഴിലുടമകളുടെ കീഴിലുള്ള പിഎഫ് അക്കൗണ്ടുകളെ യുഎഎന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മുന്‍കാല സേവന വിവരങ്ങള്‍ തുടരാന്‍ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ ജോലി മാറ്റത്തിനും ശേഷവും ഇപിഎഫ്ഒ സര്‍വീസ് ഹിസ്റ്ററി പരിശോധിക്കുന്നത് പ്രധാനമാണ്. ജോലിയില്‍ പ്രവേശിച്ച തീയതി, ജോലി അവസാനിച്ച തീയതി തുടങ്ങിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ സേവനം കണക്കാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ രേഖകളിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ജീവനക്കാര്‍ ഉറപ്പാക്കണം.

Also Read: NSC vs KVP: ഒരു ലക്ഷം രൂപയ്ക്ക് ഏത് പോസ്റ്റ് ഓഫീസ് പദ്ധതി തിരഞ്ഞെടുക്കണം?

10 വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ എന്ത് ചെയ്യണം?

10 വര്‍ഷത്തെ യോഗ്യമായ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പിഎഫ് പരിധിയിലുള്ള ജോലി ഉപേക്ഷിച്ചാല്‍ നേടിയ സേവനം പൂര്‍ണമായും നഷ്ടപ്പെടണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്‌കീം സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയും. പിന്നീട് ഇപിഎസ് പരിധിയില്‍ വരുന്ന മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചാല്‍ മുന്‍കാല പെന്‍ഷന്‍ സേവനം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കരിയറില്‍ ഇടവേള എടുക്കുന്നവര്‍ക്കും പിന്നീട് ജോലി മാറുന്നവര്‍ക്കും ഇത് പ്രയോജനകരമാണ്.

10 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വലിയ പെന്‍ഷന്‍ ഉറപ്പാണോ?

10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നത് പെന്‍ഷന് അര്‍ഹത നേടുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്. എന്നാല്‍ അതുകൊണ്ട് തന്നെ ഉയര്‍ന്ന തുകയുടെ പെന്‍ഷന്‍ ലഭിക്കുമെന്ന് കരുതരുത്. പെന്‍ഷന്‍ തുക കണക്കാക്കുന്നത് ശമ്പളവും ആകെ പെന്‍ഷന്‍ സേവന കാലാവധിയും പരിഗണിച്ചാണ്. പിഎഫ് അക്കൗണ്ടിലുള്ള തുക നേരിട്ട് മാസപ്പെന്‍ഷനായി മാറുന്നതല്ല രീതി.

English Summary

EPFO pension eligibility depends on an employee’s qualifying service history under the Employees Pension Scheme. Understanding service records and UAN details can help employees protect their pension benefits.

Follow Us