AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

വിവാഹമോചിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സിപിഎം നേതാവിന് ജാമ്യം! പേടി തോന്നുന്നുവെന്ന് യുവതി

ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി ഭർത്താവിന്റെ സ്ഥാനത്തു നിന്നും ഒപ്പിട്ടത് പ്രതിയാണെന്നും പരാതിക്കാരി ആരോപിക്കുന്നു. ഗർഭം ഇല്ലാതായതോടെയാണ് വിവാഹത്തിൽ നിന്നും പ്രതി പിന്മാറിയത്. ആദ്യം മുതൽ തന്നെ പോലീസിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ല എന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായ ശേഷമാണ് മൊഴിയെടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചത്. ഒരിക്കൽ പോലും തന്റെ കയ്യിലുള്ള തെളിവുകളെ കുറിച്ചും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു...

വിവാഹമോചിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സിപിഎം നേതാവിന് ജാമ്യം! പേടി തോന്നുന്നുവെന്ന് യുവതി
Alan MathewImage Credit source: Social Media
Ashli C
Ashli C | Published: 28 Mar 2026 | 01:46 PM

 

പത്തനംതിട്ട: റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് ജാമ്യം ലഭിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചതിൽ തനിക്ക് പേടിയുണ്ടെന്ന് അതിജീവിത പറയുന്നു. കൂടാതെ ജാമ്യം കിട്ടാൻ കാരണം പോലീസിന്റെ അനാസ്ഥയാണെന്നും പലവട്ടം സമീപിച്ചിട്ടും പോലീസ് തന്റെ കേസിൽ ​ഗൗരവമായി ഇടപെട്ടില്ല എന്നാണ് യുവതി ആരോപിക്കുന്നത്. തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതിഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻമാത്യു ആണ് വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.

ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി ഭർത്താവിന്റെ സ്ഥാനത്തു നിന്നും ഒപ്പിട്ടത് പ്രതിയാണെന്നും പരാതിക്കാരി ആരോപിക്കുന്നു. ഗർഭം ഇല്ലാതായതോടെയാണ് വിവാഹത്തിൽ നിന്നും പ്രതി പിന്മാറിയത്. ആദ്യം മുതൽ തന്നെ പോലീസിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ല എന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായ ശേഷമാണ് മൊഴിയെടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചത്. ഒരിക്കൽ പോലും തന്റെ കയ്യിലുള്ള തെളിവുകളെ കുറിച്ചും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു.

ALSO READ:പാലക്കാട് കൌൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

തന്റെ നഗ്നചിത്രങ്ങൾ പ്രതിയുടെ കൈയിലുണ്ടെന്നും അത് സുഹൃത്തുക്കളെ കാട്ടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പ്രതിക്ക് ജാമ്യം കിട്ടിയതിൽ തനിക്ക് ഭയമുണ്ട്. വീഡിയോകൾ പുറത്തുവിടുമെന്ന് സംശയിക്കുന്നുവെന്നും സിപിഎം സ്വാധീനമാണ് പോലീസ് കേസിൽ അലമ്പാവം കാണിക്കുവാൻ കാരണം. അതേസമയം ഇന്നലെയാണ് പ്രതിക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി സംഭവത്തിൽ ജാമ്യം അനുവദിച്ചത്.

Follow Us