കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട, ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു; ജീവനൊടുക്കിയ അമ്മയുടെയും മകളുടെയും കുറിപ്പ്

Thiruvananthapuram mother and daughter Death: 25 ദിവസം മാത്രമാണ് വിവാഹം കഴിഞ്ഞ മകളും ഭർത്താവും ഒരുമിച്ച് ജീവിച്ചത്. സ്ത്രീധനമായി 200 പവനും വീടും സ്ഥലവും ആണ് നൽകിയത്.സയനൈഡ് കഴിച്ചാണെന്നും....

കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട, ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു; ജീവനൊടുക്കിയ അമ്മയുടെയും മകളുടെയും കുറിപ്പ്

Poonthura Suicide

Published: 

22 Jan 2026 | 10:46 AM

തിരുവനന്തപുരം’ കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസിൽ പരേതനായ രാജീവിന്റെ ഭാര്യ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ താഴത്തെ നിലയിലെ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 25 ദിവസം മാത്രമാണ് വിവാഹം കഴിഞ്ഞ മകളും ഭർത്താവും ഒരുമിച്ച് ജീവിച്ചത്. സ്ത്രീധനമായി 200 പവനും വീടും സ്ഥലവും ആണ് നൽകിയത്.സയനൈഡ് കഴിച്ചാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.

മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യയെ കുറിപ്പിൽ ഉള്ളത്. മകൾ കഴിഞ്ഞ് ആറു വർഷക്കാലം കടുത്ത മാനസിക പീഡനവും അവഗണനയും ആണ് നേരിട്ടതെന്ന് കുറിപ്പിൽ പറയുന്നു. 25 ദിവസം മാത്രമാണ് മകളും മരുമകനായ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചിരുന്നത്. എന്നാൽ ഉപയോഗിച്ച മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടു പോലും സ്വീകരിച്ചില്ല എന്നും കുറിപ്പിൽ ആരോപണം. ഇനിയും അപമാനം സഹിക്കാൻ വയ്യ മടുത്തു മതിയായി. ഈ സ്വത്തുകൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ മണ്ണാണ്.

ഉണ്ണിയുടെ സഹോദരന്മാരോ സുഹൃത്തുക്കളോ ഇത് അനുഭവിക്കാൻ ഇടയാകരുതെന്നും ആത്മഹത്യക്കുറിപ്പിൽ സജിതയും ​ഗ്രീമയും വിശദമാക്കുന്നു.മരുമകൻ വിദേശത്താണ് ജോലി ചെയ്യുന്നത്. നിലവിൽ ഇയാൾ നാട്ടിലുണ്ട്. ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആത്മഹത്യയിൽ പൂന്തുറ പോലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് സജിതയും മകളും ബന്ധുക്കൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു തങ്ങൾ മരിക്കുകയാണെന്നും മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ആണ് മരിക്കുന്നത്.

മരുമകൻ മകളെ ഉപേക്ഷിച്ചു അപമാനം താങ്ങാൻ ആകുന്നില്ല എന്നിങ്ങനെ ഉള്ളതാണ് സന്ദേശത്തിൽ ഉള്ളത്. അതേസമയം ഗ്രീമയെ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. അടുത്തിടെ ഒരു മരണാനന്തര ചടങ്ങിൽ വച്ച് കണ്ടപ്പോൾ വിവാഹം മോചനം നേടുന്നതിനെ കുറിച്ച് ഇവരോട് ഭർത്താവ് സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് അപമാനപാരം താങ്ങാൻ ആകുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മയും മകളും ജീവനൊടുക്കിയത്.

 

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി