Director Ranjith: അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഇസിജിയില്‍ വ്യതിയാനം; രഞ്ജിത്ത് ആശുപത്രിയില്‍

Director Ranjith hospitalized: രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും, ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് അറസ്റ്റിലായത്. തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Director Ranjith: അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഇസിജിയില്‍ വ്യതിയാനം; രഞ്ജിത്ത് ആശുപത്രിയില്‍

Ranjith Balakrishnan

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 11:33 AM

കൊച്ചി:  യുവനടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിൽ എടുത്ത സംവിധായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ എത്തിച്ച സംവിധായകനെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രഞ്ജിത്തിന്റ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും, ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ മാർച്ച് 31-ാം തീയതിയാണ് രഞ്ജിത്ത് അറസ്റ്റിലായത്. കൊച്ചിയിൽ രഞ്ജിത്ത് സംവിധാനം പുതിയ സിനിമയുടെ സെറ്റില്‍ കാരവാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംവിധായകനെ അറസ്റ്റു ചെയ്തത്. ജനുവരി ഒമ്പതിനാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നടി വഴങ്ങാതെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

അറസ്റ്റ് തൊടുപുഴയില്‍ വെച്ച്‌

ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രഞ്ജിത്തിനെ തൊടുപുഴിയിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംവിധായകൻ ഒളിവിൽ പോകാൻ തയ്യാറെടുക്കവെയാണ് പോലീസിൻ്റെ നീക്കവും നാടകീയമായ അറസ്റ്റും. രഞ്ജിത്തിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Also Read: Director Ranjith : യുവനടിയെ പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രഞ്ജിത്തിന്റെ അറസ്റ്റ്. അതിക്രമത്തിന് പിന്നാലെ കടുത്ത മാനസികാഘാതത്തിലൂടെ കടന്നുപോയ യുവതി കൗണ്‍സിലിങിന് വിധേയയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഏതാനും ദിവസം മുമ്പ് എറണാകുളം നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി വിശദമായ മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ ഒരു എസ്‌ഐടി രൂപീകരിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് അന്വേഷണവുമായി മുന്നോട്ട് പോയിരുന്നത്. സംവിധായകൻ്റെ നീക്കങ്ങൾ രഹസ്യമായി വീക്ഷിച്ചതിന് ശേഷം ഒളിവിൽ പോകുമെന്ന് അറിഞ്ഞതോടെയാണ് നാടകീയമായി സംവിധായകനെ തൊടുപ്പുഴയിൽ നിന്നും പോലീസ് പിടികൂടുന്നത്.

ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസൈറ്റില്‍

ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസൈറ്റിലാണ് രഞ്ജിത്ത് യുവതിയോട് മോശമായി പെരുമാറിയത്. പരാതി നല്‍കുമെന്ന് മനസിലായതോടെ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും സൂചനയുണ്ട്. എന്നാല്‍ യുവനടി പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
മദ്യപിക്കുന്നതിനിടെ ബില്ലുമായി എത്തിയ ബാർജീവനക്കാരനെ ഫോർക്ക് കൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ
Sabarimala Aravana Production: പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആക്കും! ശബരിമല അരവണ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നു
Kerala Power Cut: ഈ ചൂടത്ത് പവർകട്ടിൽ എങ്ങനെ ഉറങ്ങാം എന്നാണോ ചിന്തിക്കുന്നത്? ടെക്കനോളജി ഉണ്ടല്ലോ!
Kerala Power Cut: “അയ്യോ.. ഇതെന്ത് കഷ്ടം”; വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെ.എസ്.ഇ.ബി
Theatre Food Price Hike: 15 ദിവസത്തിനുള്ളിൽ! കുട്ടികളുടെ ഭക്ഷണം അകത്തുകയറ്റണം, കുടിവെള്ളം സൗജന്യമാക്കണം! മേയർ വി വി രാജേഷ്
ഇടുക്കിയിൽ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയ മകനെ അച്ഛൻ തലയ്ക്കടിച്ചു കൊന്നു
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ