Doctors Strike: ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ

Doctors Strike: ഇതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർമാരെ പിന്തുണച്ചുകൊണ്ട് പിജി ഡോക്ടർമാരുടെ സംഘടനയും രംഗത്ത് എത്തിയെങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു....

Doctors Strike: ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ

Doctors Strike

Published: 

19 Feb 2026 | 08:07 AM

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒപി അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം തന്നെ ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും കെജിഎംസിറ്റിഎ വ്യക്തമാക്കി.

ഇതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർമാരെ പിന്തുണച്ചുകൊണ്ട് പിജി ഡോക്ടർമാരുടെ സംഘടനയും രംഗത്ത് എത്തിയെങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു. സ്റ്റൈപ്പൻഡ് പരിഷ്കരിക്കാം എന്ന ആരോഗ്യവകുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പായത്.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിന് നിലവിലുള്ള ഒരു വ്യവഹാവും സൃഷ്ടിക്കുന്നില്ല എന്നും നിയമപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂട്ടാക്കാത്ത സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നും കെജിഎംസിറ്റിഎ ആരോപിച്ചു.

Follow Us
പണം വരാന്‍ ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിക്കാം
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം