Doppler Radar for Weather Forecast: ഇനി പ്രവചനങ്ങൾ തെറ്റില്ല! നൂതന സാങ്കേതികവിദ്യയുമായി ഡോപ്ലർ റഡാർ പ്രവർത്തനം ആരംഭിച്ചു
Doppler Radar for Weather Forecast in kerala:മഴപെയ്യും എന്നു പറഞ്ഞാൽ പെയ്തിരിക്കും.പെയ്യും പെയ്യാതിരിക്കാം എന്ന രീതിയിൽ ഇനി പ്രവചനങ്ങൾ എത്തില്ല. കാലാവസ്ഥ പ്രവചനങ്ങൾ കൃത്യമായ പ്രവചിക്കുന്നതിനായി...
മംഗളൂരു: ഇനി കാലാവസ്ഥ പ്രവചനങ്ങൾ പാളില്ല. മഴപെയ്യും എന്നു പറഞ്ഞാൽ പെയ്തിരിക്കും.പെയ്യും പെയ്യാതിരിക്കാം എന്ന രീതിയിൽ ഇനി പ്രവചനങ്ങൾ എത്തില്ല. കാലാവസ്ഥ പ്രവചനങ്ങൾ കൃത്യമായ പ്രവചിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയുള്ള ഡോപ്ലർ റഡാർ മംഗ്ലൂരുവിൽ പ്രവർത്തനമാരംഭിച്ചു. മഴ, കാറ്റ് ഇവയ്ക്ക് കാരണമാകുന്ന അന്തരീക്ഷമർദ്ദം കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം എന്നിവ കൃത്യമായി മുൻകൂട്ടി അറിയുവാൻ സാധിക്കുന്ന സീ ബാൻഡ് ഡോപ്ലർ റഡാർ ആണിത്.
ബംഗളൂരുവിലെ ശക്തിനഗറിലെ കാലാവസ്ഥാവകുപ്പിന്റെ ഓഫീസിലാണ് റഡാർ സ്ഥാപിച്ചത്.. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് ഓൺലൈൻ വഴി റെഡാർസ് ഉദ്ഘാടനം ചെയ്തതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.250 കിലോമീറ്റർ നിരീക്ഷണം നടത്താൻ സാധിക്കുന്ന സീ ബാൻഡ് റഡാർ ആണ് സ്ഥാപിച്ചിരിക്കുന്നത്. വടക്കൻ കേരളം ബംഗളൂരുവിനോട് ചേർന്നുള്ള അറബിക്കടലിന്റെ മേഖലകൾ ലക്ഷദ്വീപ് തീരം തീരദേശ കർണാടക ഗോവ എന്നിവിടങ്ങളിലെ കൃത്യമായ കാലാവസ്ഥാ വ്യതിയാനം ഇനി ഈ റഡാർ വഴി അറിയാൻ സാധിക്കും. കർണാടകയിലെ ആദ്യത്തെ ഡോപ്ലർ റഡാർ ആണിത്.
വടക്കൻ കേരളവും ഈ റഡാറിന്റെ പരിധിയിൽ വരും എന്നതിനാൽ തന്നെ ഇനി കണ്ണൂർ കാസർകോട് ജില്ലകളിലെ കാലാവസ്ഥ വ്യതിയാനം കൃത്യമായി പ്രവചിക്കാൻ സാധിക്കും. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് ഡോക്ടർ റഡാർ സംവിധാനം ഉള്ളത്. എന്നാൽ കണ്ണൂർ കാസർഗോഡ് ജില്ലകൾ ഈ സിഗ്നലിന്റെ പരിധിയിൽ ഉണ്ടായിരുന്നില്ല. ബംഗളൂരുവിൽ ഡോക്ടറുടെ അഡാറ് സ്ഥാപിച്ചതോടെ കണ്ണൂർ കാസർഗോഡ് ജില്ലകൾ ഉൾപ്പെടെ ഇത് സൗകര്യപ്രദമായി. ഇതിലൂടെ കേരളം മൊത്തം കൃത്യമാർന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.