Drishya Murder Case: കുതിരവട്ടത്തുനിന്ന് കടന്നുകളഞ്ഞു, കുടുങ്ങിയത് മുംബൈയിൽ നിന്ന്; ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടി

Drishya Murder Case Accuse Arrest: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട വിനീഷ് മുംബൈയിലെത്തുകയും തുടർന്ന് അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് താമസിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് പിടിവീഴുന്നത്. ഇതിനിടെ പോലീസിന് ടവർ ലൊക്കേഷൻ വിവരം ലഭിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തി നൊടുവിലാണ് വിനീഷിനെ മുംബൈയിൽ നിന്ന് പിടികൂടുന്നത്.

Drishya Murder Case: കുതിരവട്ടത്തുനിന്ന് കടന്നുകളഞ്ഞു, കുടുങ്ങിയത് മുംബൈയിൽ നിന്ന്; ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്

Published: 

11 Apr 2026 | 08:10 PM

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി (Drishya Murder Case) വിനീഷ് പിടിയിൽ. 2025 ഡിസംബർ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രതി ചാടിപോയത്. ശുചിമുറിയുടെ ചുമർ തുരന്നാണ് വിനീഷ് അന്ന് രക്ഷപ്പെട്ടത്. മുംബൈയിൽ വച്ചാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അടുത്ത ദിവസം തന്നെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട വിനീഷ് മുംബൈയിലെത്തുകയും തുടർന്ന് അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് താമസിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് പിടിവീഴുന്നത്. ഇതിനിടെ പോലീസിന് ടവർ ലൊക്കേഷൻ വിവരം ലഭിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തി നൊടുവിലാണ് വിനീഷിനെ മുംബൈയിൽ നിന്ന് പിടികൂടുന്നത്.

ALSO READ: ടെലിഫോൺ എക്സ്ചേഞ്ചിലെ കോപ്പർ കേബിൾ മോഷ്ടിച്ചു; ഓട്ടോ ഡ്രൈവറുടെ ബുദ്ധിയിൽ പ്രതികൾ പിടിയിൽ

2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെയാണ് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിൻ്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ദൃശ്യയെ കൊലപ്പെടുത്തിയതിന് ശേഷം കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2022-ൽ വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 2022-ലും പ്രതി കുതിരവട്ടത്തു നിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പോലീസിന്റെ പിടിയിലകപ്പെട്ടു. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചിരുന്നു.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ