Easter Traffic Control Kozhikkode: താമരശ്ശേരി ചുരം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈസ്റ്റർ തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ സ്ക്വാഡുകളെ ഇറക്കി പോലീസ്

Thamarassery Churam Traffic Condrol: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ‌കൊയിലാണ്ടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് വഴി കുറ്റ്യാടി റോഡിലേക്കോ, കൊയിലാണ്ടി റെയിൽവേ ഓവർബ്രിഡ്ജ് വഴി ഉള്ള്യേരി-പേരാമ്പ്ര റോഡിലേക്കോ തിരിച്ചുവിടും. ചെങ്ങോട്ടുകാവിൽ നിന്ന് ബൈപ്പാസ് വഴി നന്തിയിലേക്ക് പോകാം.

Easter Traffic Control Kozhikkode: താമരശ്ശേരി ചുരം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈസ്റ്റർ തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ സ്ക്വാഡുകളെ ഇറക്കി പോലീസ്

Thamarassery Churam

Edited By: 

Arun Nair | Updated On: 27 Apr 2026 | 09:16 AM

കോഴിക്കോട്: ഈസ്റ്റർ അവധിയും സ്കൂൾ വേനലവധിയും പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ ഉണ്ടായേക്കാവുന്ന കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷ് അറിയിച്ചു.

പെസഹ വ്യാഴം മുതൽ ഞായറാഴ്ച വരെ നീളുന്ന അവധി ദിനങ്ങളിൽ വയനാട് ഭാഗത്തേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് പ്രതീക്ഷിക്കുന്നതിനാലാണ് നടപടി. ഗതാഗത തടസ്സമുണ്ടായാൽ ഉടനടി ഇടപെടാൻ പ്രത്യേക മൊബൈൽ സ്ക്വാഡുകളെ രംഗത്തിറക്കും. തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്.

വരിതെറ്റിച്ചു കയറുന്ന വാഹനങ്ങളാണ് പലപ്പോഴും ചുരത്തിൽ കുരുക്കിന് കാരണമാകുന്നത്. ഇത്തരം നിയമലംഘനങ്ങൾ തടയാൻ കർശന പരിശോധനയുണ്ടാകും. ആശുപത്രിയിലേക്കും വിമാനത്താവളത്തിലേക്കും പോകുന്നവർ ഗതാഗതക്കുരുക്ക് മുൻകൂട്ടി കണ്ട് നേരത്തെ യാത്ര തിരിക്കണമെന്നും വെള്ളവും ഭക്ഷണവും കരുതണമെന്നും പൊലീസ് നിർദേശിച്ചു. മിക്കവാറും താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്

ALSO READ:  Weather Alert: ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടം; ഉത്തരേന്ത്യ കനത്ത മഴയ്ക്ക് സാധ്യത

കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം

കൊല്ലം പിഷാരിക്കാവ് ( കോഴിക്കോട്, കൊയിലാണ്ടി) ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ- കോഴിക്കോട് ദേശീയപാതയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ‌കൊയിലാണ്ടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് വഴി കുറ്റ്യൂടി റോഡിലേക്കോ, കൊയിലാണ്ടി റെയിൽവേ ഓവർബ്രിഡ്ജ് വഴി ഉള്ള്യേരി-പേരാമ്പ്ര റോഡിലേക്കോ തിരിച്ചുവിടും. ചെങ്ങോട്ടുകാവിൽ നിന്ന് ബൈപ്പാസ് വഴി നന്തിയിലേക്കും വാഹനങ്ങൾക്ക് പോകാം. വടകരയിൽ നിന്നുള്ള ബസ്സുകൾ പാലക്കുളത്തും, കൊയിലാണ്ടിയിൽ നിന്നുള്ളവ കൊല്ലം പെട്രോൾ പമ്പിലും ആളുകളെ ഇറക്കി തിരിച്ചുപോകണം. ഗതാഗതം സുഗമമാക്കാൻ യാത്രക്കാർ പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തിരക്ക് കണക്കിലെടുത്ത് നിയന്ത്രണങ്ങളും പോലീസ് ഏർപ്പെടുത്തുന്നുണ്ട്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്