AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ED Attack Case: ഇഡിയെ ആക്രമിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തും

എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നതോടെ ഇഡിയെ ആക്രമിച്ച കേസിൽ പ്രതികളുടെ എണ്ണം 28 ആകും.അതേസമയം മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. ഉദ്യോഗസ്ഥരുടെ കാർ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുവാനും ശ്രമിച്ചു..........

ED Attack Case: ഇഡിയെ ആക്രമിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തും
Ldf Activists Attack The Vehicle Carrying Enforcement Directorate (ed) OfficialsImage Credit source: PTI Photos
Ashli C
Ashli C | Published: 07 Sep 2026 | 01:15 PM

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് കൂടി ഉടൻ രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. എസ്എഫ്ഐ നേതാവായ ആദർശിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക. അതേ സമയം കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആദർശ നിലവിൽ റിമാൻഡിൽ ആണ് . എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ് ആദർശ്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എത്തിയതായിരുന്നു സംഘം

എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നതോടെ ഇഡിയെ ആക്രമിച്ച കേസിൽ പ്രതികളുടെ എണ്ണം 28 ആകും.അതേസമയം മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. ഉദ്യോഗസ്ഥരുടെ കാർ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുവാനും ശ്രമിച്ചു.

ALSO READ:ചിറയൻകീഴിലെ കൂട്ടയടിയിൽ രമ്യക്കെതിരെ നടപടിയില്ല; കെസി വേണുഗോപാലിനെ കണ്ട് എംഎൽഎ

പ്രതികളുടെ ജാമ്യപേക്ഷയെ കോടതിയിൽ ശക്തമായി തന്നെ എതിർത്തിരുന്നു

മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എത്തിയതായിരുന്നു സംഘം. അതിനിടെയാണ് പ്രവർത്തകരുടെ കയ്യാങ്കളി ഉണ്ടായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യപേക്ഷയെ കോടതിയിൽ ശക്തമായി തന്നെ എതിർത്തിരുന്നു.ഇഡി ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയും ഈ സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനു വേണ്ടി വാഹനങ്ങൾ തകർക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തു എന്നാണ് ഇവർക്കെതിരെയുള്ള പ്രധാനമായ കേസ്. മെയ് 28 മുതൽ പ്രതികൾ ജയിലിൽ തുടരുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതാണ് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

ENGLISH SUMMARY

Reports suggest that the arrest of one more accused in the case of attacking ED officials will be registered soon. The arrest of SFI leader Adarsh ​​will be registered. At the same time, Adarsh ​​is currently in remand in the case related to the Secretariat protest march that took place the other day. Adarsh ​​is also an accused in the case of attacking Enforcement Directorate officials.

Follow Us