AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വരെ; പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

How to Apply for the Prof. Joseph Mundassery Scholarship Online: സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ, ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വരെ; പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 15 Nov 2026 | 04:25 PM

2026-27 സാമ്പത്തിക വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ, ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്ക് പതിനായിരം രൂപയും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ, ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

ബിപിഎല്‍ വിഭാഗത്തിന് മുന്‍ഗണന

ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷഖര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

Also Read: Kerala DHSE Christmas Exam Time Table 2026: ഇനി സമയം കളയാനില്ല; ക്രിസ്മസ് പരീക്ഷയ്ക്ക് പഠിക്കാം; ഹയര്‍ സെക്കന്‍ഡറിയുടെ ടൈംടേബിള്‍ ഇതാ

അപേക്ഷിക്കേണ്ട വിധം:

  • www.mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം
  • ഈ വെബ്‌സൈറ്റിലെ ‘വണ്‍ ടൈം രജിസ്‌ട്രേഷനി’ല്‍ ക്ലിക്ക് ചെയ്യണം
  • വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥിയുടെ പേര്, ആധാര്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം
  • വിദ്യാര്‍ത്ഥിയുടെ വ്യക്തി വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നിവ നല്‍കി പ്രൊഫൈല്‍ പൂര്‍ത്തിയാക്കണം
  • ‘ആഡ് ക്വാളിഫിക്കേഷന്‍’ മുഖേന മുന്‍കാല വിദ്യാഭ്യാസ യോഗ്യതകള്‍ ചേര്‍ക്കുക
  • ‘അപ്ലെ ഫോര്‍ സ്‌കോളര്‍ഷിപ്പ്’ എന്നതില്‍ ക്ലിക്ക് ചെയ്ത് സ്‌കോളര്‍ഷിപ്പ് തിരഞ്ഞെടുക്കുക
  • ഫോട്ടോ, ഒപ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക
  • അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ‘സബ്മിറ്റഡ് ആപ്ലിക്കേഷന്‍സ്’ സെലക്ട് ചെയ്ത് അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാം

ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ അപ്‌ലോഡ് ചെയ്ത് അനുബന്ധ രേഖകള്‍ നിശ്ചിത തീയതിക്കുള്ളില്‍ വിദ്യാര്‍ത്ഥി മുമ്പ് പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം

ഏതൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത്?

  1. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്
  2. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്
  3. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ്
  4. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  5. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
  6. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
  7. വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ്
  8. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്‌

നവംബര്‍ 30-നുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഡിസംബര്‍ രണ്ടിനകം രജിസ്‌ട്രേഷന്‍ പ്രിന്റൗട്ടും, അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഡിസംബര്‍ അഞ്ചിനുള്ളില്‍ സ്ഥാപന മേധാവികള്‍ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി ഓണ്‍ലൈനായി അപ്രൂവല്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

English Summary

Applications are invited for the 2026–27 Prof. Joseph Mundassery Scholarship for minority students studying in Kerala. Eligible students from government or aided institutions can receive ₹10,000 for securing full A+ in SSLC/Plus Two/VHSE, or ₹15,000 for achieving high marks in degree or postgraduate exams.

Follow Us