ED Attack Case : ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം നൽകരുത് , പിന്നിൽ ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ ഇ.ഡി
ED Claims Conspiracy Behind Attack : തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. മനപ്പൂർവമായി തങ്ങളുടെ അന്വേഷണത്തെ നടത്തപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആയിരുന്നു പദ്ധതി ഇട്ടത്.

Ed Attack Case Thiruvananthapuram
കൊച്ചി : തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. മനപ്പൂർവമായി തങ്ങളുടെ അന്വേഷണത്തെ നടത്തപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആയിരുന്നു പദ്ധതി ഇട്ടത്. പെട്ടെന്നുള്ള സാഹചര്യത്തെ തുടർന്നുണ്ടായ ആക്രമണം അല്ല നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആക്രമണം നടത്തിയത്. ഇതിനു മുന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ട് എന്നാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.
ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യം ആണെന്നും ഈ നടപടിയെ ലഘുവായി കാണരുത് എന്നും ഇ ഡി കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ ഏഴു പ്രതികളുടെ ജാമ്യ അപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസിലും കക്ഷി ചേരാൻ ഇ.ഡി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിലേറിയായി ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകരായ പ്രതികൾ ഒരുമിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 60 ദിവസമായി ലഭിക്കാതെ 24 സിപിഎം പ്രവർത്തകരാണ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നത്.
Also Read : മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
ഇതിനുമുമ്പ് രണ്ടുതവണ സെഷൻസ് കോടതി ഇവരുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാനുള്ള നീക്കം അന്വേഷണസംഘവും നടത്തുന്നുണ്ട്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ പ്രതികൾക്ക് ഉടനെ ഒന്നും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ഇഡിയും കേസിൽ ശക്തമായ നിലപാടാണ് എടുക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യം നേടുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയതായി താമസിച്ചിരുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ കഴിഞ്ഞ മെയ് 27നാണ് ഇ ഡി റൈഡ് നടത്തിയത്. പിണറായിയുടെ മകൾ വീണയുടെ കമ്പനിയും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വീട്ടിലെ പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ പുറത്തേക്ക് വന്നപ്പോൾ വീടിനു മുമ്പിൽ തടിച്ചു കൂടിയിരുന്ന സി പി എം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
English Summary
The Enforcement Directorate (ED) strongly opposed the bail plea in the High Court filed by the accused in the case involving the assault on officials who had arrived to conduct a raid at the Thiruvananthapuram residence of Opposition Leader Pinarayi Vijayan. The ED argued before the court that the attack was a deliberate attempt to obstruct their investigation, noting that the plan was to intimidate the officials and force them to withdraw.