Ernakulam Bengaluru Vande Bharat: ഓണതിരക്കിന് പരിഹാരം; എറണാകുളം–ബെംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂടി

Ernakulam Bengaluru Vande Bharat Coaches Increased: കോച്ചുകൾ വർദ്ധിപ്പിക്കുന്നതോടെ ടിക്കറ്റ് ലഭ്യത വർദ്ധിക്കുകയും കൂടുതൽ മലയാളികൾക്ക് യാത്ര സുഗമമാവുകയും ചെയ്യും. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിൽ ആകെ 16 കോച്ചുകളാണുള്ളത്. എക്കണോമി ചെയർ കാർ 14 കോച്ചുകളും, എക്സിക്യൂട്ടീവ് ചെയർ കാർ രണ്ട് കോച്ചുകളുമാണുള്ളത്. 16 കോച്ചുകളുള്ള എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്ഥിരം സർവീസ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

Ernakulam Bengaluru Vande Bharat: ഓണതിരക്കിന് പരിഹാരം; എറണാകുളം–ബെംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂടി

പ്രതീകാത്മക ചിത്രം

Published: 

18 Aug 2026 | 08:12 AM

എറണാകുളം: ബെംഗളൂരു മലയാളികൾക്ക് വീണ്ടും സന്തോഷവാർത്ത. ടിക്കറ്റ് കിട്ടാനില്ലാതെയും മറ്റ് ​ഗതാ​ഗത മാർ​ഗത്തിലെ നിരക്ക് വർദ്ധനവും കാരണം യാത്രാദുരിതത്തിലായ മലയാളികൾക്ക് ആശ്വാസമേകി എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ (Train No. 26651 / 26652) കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. കഴിഞ്ഞ വർഷം നവംബറിൽ എട്ട് കോച്ചുകളുമായി ആരംഭിച്ച ട്രെയിനിൽ ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതലാണ് 16 കോച്ചുകളാക്കി സർവീസ് നടത്തുന്നത്.

യാത്രക്കാരുടെ തിരക്കും വെയ്റ്റിംഗ് ലിസ്റ്റുലെ നീണ്ട നിരയും കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേയുടെ ഈ നിർണായക നീക്കം. കോച്ചുകൾ വർദ്ധിപ്പിക്കുന്നതോടെ ടിക്കറ്റ് ലഭ്യത വർദ്ധിക്കുകയും കൂടുതൽ മലയാളികൾക്ക് യാത്ര സുഗമമാവുകയും ചെയ്യും. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിൽ ആകെ 16 കോച്ചുകളാണുള്ളത്. എക്കണോമി ചെയർ കാർ 14 കോച്ചുകളും, എക്സിക്യൂട്ടീവ് ചെയർ കാർ രണ്ട് കോച്ചുകളുമാണുള്ളത്. 16 കോച്ചുകളുള്ള എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്ഥിരം സർവീസ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

ALSO READ: ഓണത്തിരക്ക് കുറയും! സേലം വഴി കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍; ഇത് മിസ്സാക്കരുത്

എറണാകുളം–ബെംഗളൂരു റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്നതിൽ വച്ച് ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ 638 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ ട്രെയിൻ, തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് (20633/20634), മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേ ഭാരത് (20631/20632) എന്നിവയ്ക്ക് ശേഷം കേരളത്തിലൂടെ ഓടുന്ന മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണ്. ഇതേ ദൂരം സഞ്ചരിക്കാൻ മറ്റ് ട്രെയിനുകൾ നിലവിൽ 11 മണിക്കൂറിലധികം സമയമെടുക്കാറുണ്ട്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും സർവീസ് ഉണ്ടാകും.

സമയവും സ്റ്റോപ്പുകളും

  • ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് (Train No. 26651)
  • പുറപ്പെടുന്ന സമയം: പുലർച്ചെ 05:10 AM കെ.എസ്.ആർ. ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.
  • എത്തിച്ചേരുന്ന സമയം: ഉച്ചയ്ക്ക് 01:50 PM എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
  • എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് (Train No. 26652)
  • ‌പുറപ്പെടുന്ന സമയം: ഉച്ചയ്ക്ക് 02:20 PM എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നു.
  • ‌എത്തിച്ചേരുന്ന സമയം: രാത്രി 11:00 PM കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തിച്ചേരും.

യാത്രക്കാരുടെ സൗകര്യാർത്ഥം ഇരുവശങ്ങളിലേക്കുമായി 7 പ്രധാന സ്റ്റേഷനുകളിലാണ് ഈ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് ഇവ. ട്രെയിനിലെ ചെയർ കാറിന് ടിക്കറ്റ് നിരക്ക് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിന് 2,289 രൂപയുമാണ്. റിസർവേഷൻ ഫീസ്, സപ്ലിമെന്ററി, കാറ്ററിംഗ് ചാർജുകൾ, ജിഎസ്ടി എന്നിവ കൂടാതെയാണ് ഈ തുക. നേരത്തെ 530 യാത്രക്കാർക്കാണ് വന്ദേ ഭാരതിൽ ബംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. റൂട്ടിൽ ഇന്ന് മുതൽ 1,128 സീറ്റുകളുമായി വന്ദേ ഭാരത് സർവീസ് നടക്കും.

English Summary:

Ernakulam-Bengaluru Vande Bharat (26651/26652), launched in November last year with eight coaches, will have 16 coaches from August 17. The upgraded Vande Bharat will have 14 chair car coaches and two executive chair car coaches.

 

 

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണം 5,000 രൂപയ്ക്ക് വാങ്ങാം; ഈ തന്ത്രം മതി
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു