Kalamassery Girl Assault: കളമശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനെ തിരഞ്ഞ് പോലീസ്

Kalamassery Six Year Old Girl Assault Case: ശാരീരികമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Kalamassery Girl Assault: കളമശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനെ തിരഞ്ഞ് പോലീസ്

പ്രതീകാത്മക ചിത്രം

Published: 

21 Sep 2025 | 03:45 PM

കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി (Six Year Old Girl Assault Case). ഇന്നലെ രാത്രിയോടെയാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടയിൽ കുട്ടിയെ പല പ്രാവശ്യം ഇയാൾ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

ശാരീരികമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി. മെഡിക്കൽ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രതി ഒളിവിലാണ്.

കുട്ടിയുടെ കുടുംബവുമായി യുവാവിന് പരിചയമുണ്ട്. ഈ പരിചയം മുതലെടുത്താണ് ഇവരുടെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും കുഞ്ഞിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ബലാത്സംഗ കുറ്റം ചുമത്തിയാണ് പ്രതിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

പാലക്കാട് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തിന് ശേഷം മൃതദേഹം ചെങ്കൽ ക്വാറിയിൽ ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം അയർനെല്ലി സ്വദേശി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എളമ്പുലാശ്ശേരി ആച്ചിരിയിൽ യുഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു