Escapee Arrested: കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍; കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയില്‍ നിന്ന്
Escapee Arrested In Farook: ഇന്ന് പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽനിന്ന് പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.
കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി പ്രസൻജിത്തിനെയാണ് (21) പിടികൂടിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇന്ന് പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽനിന്ന് പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബെംഗളൂരുവിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് പ്രസൻജിത്തിനെ വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനിൽ നിർത്തിയ സമയത്തായിരുന്നു ഇയാൾ ഓടിപ്പോയത്. പോലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാൾ രക്ഷപ്പെട്ടത്.
Also Read:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തുടർന്ന് പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രി വൈകിയും തിരച്ചിൽ നടത്തി. രാത്രി പതിനൊന്നരയോടെ എആര്‍ ക്യാമ്പില്‍നിന്നെത്തിയ കൂടുതല്‍ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു.അതേസമയം നാല് മാസം മുൻപാണ് അസമിൽ നിന്ന് വെല്‍ഡിങ് ജോലിക്കായി പ്രസന്‍ജിത്ത് കേരളത്തിൽ എത്തിയത്.
അതുകൊണ്ട് പ്രദേശത്തെ കുറിച്ച് ഇയാൾക്ക് പരിചയമുണ്ടെന്ന ധാരണ പോലീസിനുണ്ടായിരുന്നു. സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞപറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തി. കൈവിലങ്ങുമായാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. അതിനാൽ അധിക ദൂരം പോകില്ലെന്ന് പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്.