AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ice cream History: മരുഭൂമിയിലെ ഐസ് ഹൗസിൽ നിന്ന് ഇറാനിലെ മൂത്താപ്പ വരെ…. ഐസ്‌ക്രീം വന്ന വഴി

The Chilling History of Ice Cream: നാവിൽ അലിയുന്ന ഐസ്‌ക്രീമിന്റെ ചരിത്രം തുടങ്ങുന്നത് 2500 വർഷങ്ങൾക്ക് മുൻപ് പേർഷ്യയിലാണ്. മരുഭൂമിയിലെ യാഖ്ചാലുകൾ മുതൽ ആധുനിക റെസിപ്പികൾ വരെയുള്ള ഐസ്‌ക്രീമിന്റെ പരിണാമ കഥ വായിക്കാം

Aswathy Balachandran
Aswathy Balachandran | Published: 31 Jan 2026 | 12:08 PM
െഎസ്ക്രീം ഇഷ്ടമല്ലാത്ത ആരുണ്ട്. ഇപ്പോൾ നാം ആവേശത്തോടെ നുണയുന്ന ഓരോ സ്കൂപ്പിനു പിന്നിലും 25000 വർഷം പിന്നിലേക്ക് നീണ്ടുകിടക്കുന്ന ഒരു വേരുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ?

1 / 6
ഇന്നത്തെ ഇറാൻ ആണ് ഐസ്‌ക്രീമിന്റെ ചരിത്രത്തിന് അടിത്തറയിട്ടത്. മരുഭൂമിയിലെ ചൂടിനെ പ്രതിരോധിക്കാൻ 'യാഖ്‌ചാൽ' എന്നറിയപ്പെടുന്ന കല്ലുകൂടങ്ങൾ നിർമ്മിച്ച് അവർ വർഷം മുഴുവൻ ഐസ് ശേഖരിക്കുകയും അതിൽ തേനും സിറപ്പുകളും ഒഴിച്ച് മധുരപലഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

2 / 6
എ.ഡി 650-ൽ പേർഷ്യ കീഴടക്കിയ അറബികൾ, പേർഷ്യൻ ഐസ് നിർമ്മാണ രീതി ലോകമെമ്പാടും വ്യാപിപ്പിച്ചു. ഐസിലേക്ക് പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ഇന്നത്തെ ഐസ്‌ക്രീമിന്റെ പ്രാഥമിക രൂപത്തിലേക്ക് ഈ മധുരപലഹാരത്തെ മാറ്റിയത് അറബികളാണ്.

3 / 6
സമാനമായ കാലഘട്ടത്തിൽ ചൈനയിൽ 'സുഷാൻ'എന്ന ശീതീകരിച്ച വിഭവം പ്രചാരത്തിലുണ്ടായിരുന്നു. ആട്ടിൻപാൽ ലോഹ അച്ചുകളിൽ ഒഴിച്ച് ശീതീകരിച്ചുണ്ടാക്കിയ ഈ വിഭവം ഐസ്‌ക്രീമിന്റെ മറ്റൊരു മുൻഗാമിയായി കണക്കാക്കപ്പെടുന്നു.

4 / 6
1660-കളിൽ ഫ്രാൻസും ഇറ്റലിയും തമ്മിൽ ആധുനിക ഐസ്‌ക്രീമിന്റെ അവകാശവാദത്തിനായി തർക്കങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ 1692-ൽ നിക്കോളാസ് ഓഡിഗർ പ്രസിദ്ധീകരിച്ച പാചകക്കുറിപ്പിലെ അളവുകളും ചേരുവകളുമാണ് ഇന്നത്തെ ഐസ്‌ക്രീമിന്റെ ഘടനയോട് ഏറ്റവും കൂടുതൽ സാമ്യമുള്ളതെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

5 / 6
ഐസ്‌ക്രീമിനെ ഒരു ആഗോള വിപണിയായി മാറ്റിയത് അമേരിക്കക്കാരാണ്. കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും ഐസ്‌ക്രീമിന് വൻ പ്രചാരം നൽകിയതോടെ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് വ്യവസായങ്ങളിൽ ഒന്നായി മാറി.

6 / 6