AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Konni: കോന്നിയിൽ രണ്ടാനച്ഛൻ വീടിന് തീയിട്ടു: സഹോദരിയെ രക്ഷിച്ച് 15കാരൻ

Step Father Sets Home on Fire in Konni: തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ സഹോദരൻ രക്ഷിച്ചു. കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് കുട്ടിയെ പുറത്തിറക്കിയത്. ശേഷം അമ്മയേയും മുകളിലേക്ക് വലിച്ച്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

Konni: കോന്നിയിൽ രണ്ടാനച്ഛൻ വീടിന് തീയിട്ടു: സഹോദരിയെ രക്ഷിച്ച് 15കാരൻ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 31 Jan 2026 | 06:45 AM

കോന്നി: കുടുംബ വഴക്കിനെത്തുടർന്ന് മദ്യലഹരിയിലെത്തിയ യുവാവ് വീടിന് തീയിട്ടു. മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നർ ഒഴിച്ച ശേഷമാണ് വീട് തീവെച്ചത്. ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ പതിനഞ്ചുകാരനായ സഹോദരൻ രക്ഷിച്ചു. കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് കുട്ടിയെ പുറത്തിറക്കിയത്. ശേഷം അമ്മയേയും മുകളിലേക്ക് വലിച്ച്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊള്ളലേറ്റ അമ്മയെ നാട്ടുകാർ കതക് തകർത്ത് പുറത്തിറക്കുകയായിരുന്നു.

വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകൻ പ്രവീൺ (15), ഇളയ മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം വീടിന് തീയിട്ടത്. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കോന്നി പോലീസ് സിജുപ്രസാദിനെ അറസ്റ്റ് ചെയ്തു.

ALSO READ: കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സിജു പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന ഇയാൾ രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ച്, തീപ്പന്തം എറിയുകയായിരുന്നു. എന്നാൽ ടിന്നർ ദേഹത്ത് വീണതോടെ പ്രവീൺ എഴുന്നേറ്റു. തുടർന്ന് അനുജത്തിയെ ഓടിളക്കി മാറ്റി പുറത്തിറക്കി. അമ്മയെ പുറത്തിറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.

വീട്ടിൽ നിന്ന് കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽവാസികൾ എത്തുകയായിരുന്നു. തുടർന്ന് കതക് പൊളിച്ച് രജനിയെ രക്ഷിച്ചു. കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽപോയ സിജുവിനെ പൂങ്കാവിൽ നിന്നാണ് പിടികൂടിയത്. സിജുവിന്റെയും രജനിയുടെയും രണ്ടാം വിവാഹമായിരുന്നു.