ഭാര്യയോടു വഴക്കിട്ട്, തിളച്ച കഞ്ഞിവെള്ളം എട്ടുവയസുള്ള മകളുടെ മേൽ ഒഴിച്ചു; അച്ഛൻ അറസ്റ്റിൽ
Father arrested for pouring boiling water on eight-year-old girl: മദ്യപിച്ച് വീട്ടിലെത്തി, ഭാര്യയുമായി വഴക്കിട്ട്, എട്ടുവയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിൽ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. തിളച്ച വെള്ളം വീണ് കുട്ടിയുടെ കാലിന് ഗുരുതരമായ പൊള്ളലേറ്റു.

Father Arrested For Pouring Boiling Water On Eight Year Old Girl
മലപ്പുറം: മദ്യപിച്ച് വീട്ടിലെത്തി, ഭാര്യയുമായി വഴക്കിട്ട്, എട്ടുവയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിൽ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപാനത്തിന് ശേഷം വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ടു. വഴക്ക് മൂത്തതോടെ അടുപ്പത്തിരുന്ന തിളച്ച കഞ്ഞിവെള്ളം ഇയാൾ ഭാര്യക്ക് നേരേ എടുത്ത് ഒഴിച്ചു. എന്നാൽ ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയപ്പോൾ പിന്നിൽ നിന്ന മകളുടെ ദേഹത്തേക്ക് ഈ തിളച്ച വെള്ളം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് കുട്ടിയുടെ കാലിന് ഗുരുതരമായ പൊള്ളലേറ്റു.
തുടർന്ന് പരുക്കേറ്റ മകളെ പിതാവ് തന്നെ ആശുപത്രിയിൽ എത്തിച്ചു. അതിന് ശേഷം ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവ ശേഷം ഒളിവിൽപോയ മജുവിനെ പിന്നീട് പോലീസ് ചുണ്ടത്തുപൊയിലിൽനിന്ന് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.
ALSO READ: കുമളിയിലെ 16 വയസുകാരിയുടെ മരണം: കുട്ടിയുടെ ആൺ സുഹൃത്തിന് പുറമേ അമ്മയുടെ ആൺസുഹൃത്തും അറസ്റ്റിൽ
കഞ്ചാവുമായി വരുന്നതിനിടെ പോലീസ്; ഇടിച്ചിട്ട് രക്ഷപ്പെടാൻ നോക്കിയ യുവാക്കൾ പിടിയിൽ
വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പോലീസുകാരനെ കാർ ഇടിപ്പിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
വിൽപന നടത്തുന്നതിനായി എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക് കഞ്ചാവുമായി എത്തിയതായിരുന്നു ഇവർ എന്നാണ് പോലീസ് പറയുന്നത്. പാലാ ആർവി ജംഗ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഇവരുടെ വാഹനത്തിനും കൈകാണിക്കുകയായിരുന്നു. എന്നാൽ വണ്ടി നിർത്താതെ പോലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചത്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് എംഎസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മുൻപും നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
സിസിടിവിയിൽ കുടുങ്ങി; മോഷണക്കേസ് പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ആളില്ലാതിരുന്ന തക്കം നോക്കി വീട്ടിൽ മോഷണം നടത്തിയയാൾ സിസിടിവിയിൽ കുടുങ്ങി പിടിയിലായി. കുപ്രസിദ്ധമോഷ്ടാവ് സ്‌പൈഡർ സാബു എന്നു വിളിക്കുന്ന സുൽത്താൻബത്തേരി വെങ്ങുരുക്കുന്നു പ്ലാമൂട്ടിൽ വീട്ടിൽ സാബു (55) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11-ന് കൊടുങ്ങല്ലൂർ തെക്കേനടയിലെ ചാണയിൽ രാജീവിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
വീട്ടുടമയായ രാജീവ് മസ്‌കറ്റിൽ എൻജിനീയറാണ്. മോഷണം നടക്കുന്ന സമയത്ത് രാജീവും കുടുംബവും തൃക്കാക്കരയിലുള്ള ഭാര്യവീട്ടിലായിരുന്നു. കൊടുങ്ങല്ലൂരിലെ വീട്ടിൽ സാബു മോഷണം നടത്തുന്നതിനിടെ രാജീവിന്റെ ഫോണിൽ സിസിടിവി ദൃശ്യം സന്ദേശമായി എത്തുകയായിരുന്നു. തുടർന്ന് സുഹൃത്തും നഗരസഭാ കൗൺസിലറുമായ സിപി രമേശനെ വിവരം അറിയിച്ചു.
കൗൺസിലർ അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് ഉടൻ സംഭവസ്ഥലത്ത് എത്തി. ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടിക്കടന്ന് പോലീസുകാർ വീട് വളഞ്ഞു. പണം കവർന്ന ശേഷം ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച പ്രതിയെ പോലീസ് കൈയോടെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ട സാബു ആണ് പിടിയിലായത് എന്ന് പോലീസ് തിരിച്ചറിഞ്ഞത്. കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും 12 മോഷണക്കേസുകളിലും 13 ക്രിമിനൽ കേസുകളിലും പ്രതിയാണിയാൾ.
English Summary
A father who came home drunk, had a fight with his wife and poured boiling water on his eight-year-old daughter has been arrested. M. Maju (47) of Naduvazhi house in Karimp Unnati, Kakkadampoyil, Oorngattiri panchayat has been arrested. The child, who suffered serious burns on his leg after falling into the boiling water, was shifted to Kozhikode Medical College Hospital. Maju, who had absconded after the incident, was later caught by the police and produced in court and remanded.