AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വൈദ്യുതി നിയന്ത്രണം കൃത്യമായി ജനങ്ങളെ അറിയിക്കാൻ നിർദേശിക്കും, ഈ മാസം 15ന് പ്രശ്നം തീർന്നേക്കും: മുഖ്യമന്ത്രി

Chief Minister responds to Kerala's power crisis: സംസ്ഥാനം​ നേരിടുന്ന അ‌തിരൂക്ഷമായ ​വൈദ്യുത പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി. നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15 ആകുമ്പോഴേക്ക് പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുതി നിയന്ത്രണം കൃത്യമായി ജനങ്ങളെ അറിയിക്കാൻ നിർദേശിക്കും, ഈ മാസം 15ന് പ്രശ്നം തീർന്നേക്കും: മുഖ്യമന്ത്രി
Cm Vd Satheesan Responds To Kerala Power CrisisImage Credit source: VD Satheesan Facebook
Prasanth Kumar
Prasanth Kumar | Published: 09 Sep 2026 | 12:33 PM

തിരുവനന്തപുരം: സംസ്ഥാനം​ നേരിടുന്ന അ‌തിരൂക്ഷമായ ​വൈദ്യുത പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി. നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15 ആകുമ്പോഴേക്ക് പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വൈകുന്നേരം ഏഴ് മുതൽ 12 വരെയുള്ള സമയത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

മഴയുടെ അ‌ഭാവം മൂലം ആഭ്യന്തര ​വൈദ്യുതോൽപ്പാദനം ഗണ്യമായി കുറഞ്ഞതും നിലവിലെ പ്രതിസന്ധിക്ക് കാരണമാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പീക്ക് സമയത്തെ ​വൈദ്യുതി ഉപയോഗം 800 മുതൽ 900​ മെഗാവാട്ട് വരെ ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലും അ‌തിന് മുമ്പുള്ള സെപ്റ്റംബറിലും ഇല്ലാതിരുന്നതിനെക്കാൾ ​വൈദ്യുതി ഉപയോഗം ഉയർന്നു.

ALSO READ: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം

”ഇതിൽ ഏറ്റവും പ്രശ്നമായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാല് രൂപ 29 ​പൈസയ്ക്ക് 465 മെഗാ വാട്ടിന്റെ ദീർഘകാല കരാറിന്റെ പദ്ധതി ഉണ്ടായിരുന്നു. ആ പദ്ധതി എൽഡിഎഫ് സർക്കാർ റദ്ദാക്കി. എന്തിനാണെന്ന് ഇതുവരെ എൽഡിഎഫ് ഗവൺമെന്റ് പറഞ്ഞിട്ടില്ല. എന്നിട്ട് ആ ഗവൺമെന്റ് തന്നെ 8 രൂപ മുതൽ 14 രൂപ വരെ വിലയിൽ വാങ്ങിച്ചു.’

”25 വർഷത്തേക്കുള്ള കരാർ നിലനിന്നിരുന്നുവെങ്കിൽ ഈ വിഷയം ഉണ്ടാകില്ലായിരുന്നു ”- എന്ന് വിഡി സതീശൻ പറഞ്ഞു. ”പ്രതിസന്ധി മുൻകൂട്ടി കണ്ടിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ കരാർ ഉണ്ടാക്കിയതെന്നും ആ കരാർ റദ്ദാക്കിയതോടുകൂടി ഇപ്പോൾ 10 രൂപയ്ക്കാണ് ​വൈദ്യുതി വാങ്ങുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പല സ്ഥലത്തും ​വൈദ്യുതി കിട്ടാനില്ല, പലയിടത്തും പ്രതിസന്ധികളുമുണ്ട്”.

”കൽക്കരി ക്ഷാമം മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞു. പുറത്തുനിന്ന് ​വൈദ്യുതി ലഭിക്കാൻ ഇപ്പോൾ പാടാണ്” എന്ന് അ‌ദ്ദേഹം വിശദീകരിച്ചു. ജനങ്ങളുടെ മേൽ അമിത നിരക്ക് അടിച്ചേൽപ്പിക്കാതെ എല്ലാ മാർഗങ്ങളിലൂടെയും തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൂടുതൽ ​വൈദ്യുതി എത്തിച്ച് സെപ്റ്റംബർ 15 ആകുമ്പോഴേക്കും നിലവിലെ ​വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ കണക്കാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary

Chief Minister responds to the unprecedented power crisis facing the state. Chief Minister V.D. Satheesan said that he hopes that the current power crisis will be resolved by September 15. He also informed that necessary instructions will be given to KSEB to inform the public about accurate information about power regulation.

Follow Us