AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: പഴയ ടയറും പെയിന്റ് ബക്കറ്റും ആക്രിക്ക് കൊടുക്കല്ലേ….. ഗാർഡൻ സെറ്റാക്കാം

Creative Upcycling Ideas For Gardening: ഒരു ചെടി നട്ട് വിളവെടുക്കുക എന്നതിലുപരി തങ്ങളുടെ ഗാർഡൻ കൂടുതൽ മനോഹരമാക്കാനും ഇന്നെല്ലാവരും പരിശ്രമിക്കാറുണ്ട്. പലരും കടകൾ കയറിയിറങ്ങും ഓൺലൈനായിട്ടും ഗാർഡൻ മനോഹരമാക്കാനുള്ള സാധനങ്ങൾ വാങ്ങിക്കാറുണ്ട്. എന്നാൽ, നിങ്ങൾ വലിച്ചെറിയുന്ന പൊട്ടിയ ടയറും ബക്കറ്റും പോലും നിങ്ങളുെ പൂന്തോട്ടത്തിൽ ഉപകാരിയാണെന്ന് അറിയാമോ?

Gardening Tips: പഴയ ടയറും പെയിന്റ് ബക്കറ്റും ആക്രിക്ക് കൊടുക്കല്ലേ….. ഗാർഡൻ സെറ്റാക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 09 Sep 2026 | 12:59 PM

പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഹോബിയാണ് ഗാർഡനിംഗ്. മനസിന് ഇവ നൽകുന്ന സന്തോഷം വളരെ വലുതാണ്. ഒരു ചെടി നട്ട് വിളവെടുക്കുക എന്നതിലുപരി തങ്ങളുടെ ഗാർഡൻ കൂടുതൽ മനോഹരമാക്കാനും ഇന്നെല്ലാവരും പരിശ്രമിക്കാറുണ്ട്. പലരും കടകൾ കയറിയിറങ്ങും ഓൺലൈനായിട്ടും ഗാർഡൻ മനോഹരമാക്കാനുള്ള സാധനങ്ങൾ വാങ്ങിക്കാറുണ്ട്. എന്നാൽ, നിങ്ങൾ വലിച്ചെറിയുന്ന പൊട്ടിയ ടയറും ബക്കറ്റും പോലും നിങ്ങളുെ പൂന്തോട്ടത്തിൽ ഉപകാരിയാണെന്ന് അറിയാമോ?

പൊട്ടിയ ടയർ ഗാർഡനിൽ

ടയറുകളിൽ ചുവപ്പ്, മഞ്ഞ, നീല, പച്ച തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ഓയിൽ പെയിന്റോ ആക്രിലിക് പെയിന്റോ അടിക്കുക. അതിനുശേഷം ഉള്ളിൽ മണ്ണ് നിറച്ച് പൂച്ചെടികളോ പച്ചക്കറികളോ നടാവുന്നതാണ്. ഇത് തോട്ടത്തിന് മികച്ചൊരു ലുക്ക് നൽകും.

രണ്ടോ മൂന്നോ ടയറുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ച് ഉള്ളിൽ മണ്ണ് നിറയ്ക്കുക. വലിയ വേരുകളുള്ള ഇഞ്ചി, മഞ്ഞൾ, ഉരുളക്കിഴങ്ങ്, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യാൻ ഇത് വളരെ അനുയോജ്യമാണ്. വിളവെടുക്കുമ്പോൾ ടയറുകൾ ഓരോന്നായി മാറ്റി മണ്ണ് ഇളക്കിയെടുക്കാൻ എളുപ്പമാണ്.

പെയിന്റ് അടിച്ച ടയറുകൾ വീടിന്റെ പുറംചുവരുകളിലോ മരങ്ങളിലോ തൂക്കിയിടാം. ടയറിന്റെ താഴ്ഭാഗത്ത് മണ്ണ് നിറച്ച് അതിൽ തൂങ്ങിനിൽക്കുന്ന പത്തു മണി ചെടി, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ് തുടങ്ങിയവ വെച്ചുപിടിപ്പിക്കാം.

ALSO READ: പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽ തന്നെ കൃഷി ചെയ്യാം; വലിയ ചെലവൊന്നുമില്ല!

ടയറിന്റെ അടിഭാഗം കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് പയോഗിച്ച് അടച്ച്, അതിൽ വെള്ളം നിറച്ച് ഒരു ചെറിയ കൃത്രിമ കുളം ഉണ്ടാക്കാം. അതിൽ ആമ്പൽ, വാട്ടർ ലില്ലി തുടങ്ങിയ ജലസസ്യങ്ങളും ചെറിയ അലങ്കാരമത്സ്യങ്ങളും വളർത്താം.

തോട്ടത്തിലെ നടപ്പാതകളുടെ വശങ്ങളിൽ ടയറുകൾ വരിവരിയായി അരപ്പൊക്കത്തിൽ കുഴിച്ചിട്ട് അതിരുകൾ നിർമ്മിക്കാവുന്നതുമാണ്.

പെയിന്റെ ബക്കറ്റും കളയല്ലേ….

തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, ചീര, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ വളർത്താൻ 10 ലിറ്ററിന്റെയോ 20 ലിറ്ററിന്റെയോ ബക്കറ്റുകൾ വളരെ അനുയോജ്യമാണ്. റോസ്, ബോഗൺവില്ല (കടലാസുപൂവ്), ചെമ്പരത്തി, ഗ്രൗണ്ട് ഓർക്കിഡുകൾ എന്നിവ നടാനും ഇവ ഉപയോഗിക്കാം.

ചെറിയ പെയിന്റ് ബക്കറ്റുകളിൽ ഹാൻഡിലുകൾഉള്ളതിനാൽ അവ ചുവരുകളിലോ ഗ്രില്ലുകളിലോ തൂക്കിയിടാൻ എളുപ്പമാണ്. ഇവയിൽ മണി പ്ലാന്റ്, ടർട്ടിൾ വെയ്ൻ,തുടങ്ങിയ തൂങ്ങിനിൽക്കുന്ന ചെടികൾ വെച്ചുപിടിപ്പിക്കാം.

വീട്ടിലെ അടുക്കളമാലിന്യങ്ങളും ഉണങ്ങിയ ഇലകളും സംസ്കരിച്ച് നല്ല ഒന്നാന്തരം ജൈവവളം ഉണ്ടാക്കാൻ പഴയ വലിയ പെയിന്റ് ബക്കറ്റുകൾ ഉപയോഗിക്കാം.

ബക്കറ്റിന്റെ വശങ്ങളിലും അടിയിലും ചെറിയ ദ്വാരങ്ങൾ ഇട്ട്, അതിൽ അടുക്കളമാലിന്യങ്ങളും ചകിരിച്ചോറും മണ്ണും മാറിമാറി ഇട്ട് അടച്ചുവെച്ചാൽ 1-2 മാസം കൊണ്ട് കമ്പോസ്റ്റ് തയ്യാറാകും.

Follow Us