Masappadi Case: ‘നിയമ പരിശോധനയ്ക്ക് ശേഷം അടുത്ത നീക്കം’; മാസപ്പടി കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി
V D Satheesan On Masappadi Case: പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഗൗരവമേറിയ തെളിവുകളാണ് ഇഡി കൈമാറിയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഗൗരവമേറിയ തെളിവുകളാണ് ഇഡി കൈമാറിയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇഡി അയച്ചതിൽ മാസപ്പടി കേസ് മാത്രം അല്ലെന്നും മറ്റ് ഗൗരവമേറിയ വിവരങ്ങളും ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎമ്മിൻറെ വിലയിരുത്തൽ. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നാണ് ഗോവിന്ദൻ ആരോപിച്ചിരുന്നു.
രാഷ്ട്രീയ പ്രേരിതമായി പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ നടപടി സ്വീകരിച്ച് അദ്ദേഹത്തെ അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ട്
മാസപ്പടിക്കേസിൽ പിണറായി വിജയനെതിരായ കുരുക്ക് മുറുകുന്ന തരത്തിലാണ് ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നത്. സിഎംആർഎൽഎ എക്സാലോജിക്ക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഗുരുതരമായ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ മുഖാന്തിരം 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡിയുടെ സുപ്രധാന കണ്ടെത്തൽ.
അതേസമയം പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും എംഎൽഎയും ആയ മുഹമ്മദ് റിയാസിനും എതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയിരുന്നു. വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ടിലെ ഗുരുതര ആരോപണം. കൈപ്പറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തി എന്നാണ് റിപ്പോർട്ടിലുള്ളത്. ഇഡിയുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധിക്കണമെന്നാണ് സിപിഎം നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്.
English Summary:
CM V D Satheesan On Masappadi Case. He Says decision will take after legal review over ED report against Opposition Leader pinarayi vijayan.