പിതാവിനെ വെട്ടിയ മകൻ സ്വയം തോട്ട പൊട്ടിച്ച് ജീവനൊടുക്കി
കുടുംബ വഴക്കിനെ തുടർന്ന് ചാലക്കുടിയിൽ പിതാവിനെ വെട്ടുകത്തി കൊണ്ട് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടി മരിച്ചു. ചാലക്കുടി മേലൂർ അടിച്ചിലിലാണ് സംഭവം ഉണ്ടായത് അടിച്ചിലി തൈവളപ്പിൽ നന്ദനനാണ് (60) തോട്ട പൊട്ടി മരിച്ചത്. നന്ദനന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് രാമകൃഷ്ണൻ (80) സെന്റ് ജെയിംസ് ആശുപത്രിയിൽ...

പ്രതീകാത്മക ചിത്രം
ചാലക്കുടി: കുടുംബ വഴക്കിനെ തുടർന്ന് ചാലക്കുടിയിൽ പിതാവിനെ വെട്ടുകത്തി കൊണ്ട് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടി മരിച്ചു. ചാലക്കുടി മേലൂർ അടിച്ചിലിലാണ് സംഭവം ഉണ്ടായത് അടിച്ചിലി തൈവളപ്പിൽ നന്ദനനാണ് (60) തോട്ട പൊട്ടി മരിച്ചത്. നന്ദനന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് രാമകൃഷ്ണൻ (80) സെന്റ് ജെയിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച രാവിലെ 11:30നായിരുന്നു സംഭവം. പിതാവിനെ വെട്ടിയ ശേഷം അരയിൽ കരുതിയിരുന്ന തോട്ട സ്വയം പൊട്ടിച്ചു മകൻ ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാൻ ഓടിയെത്തിയ അയൽവാസിയായ തെക്കുംതല രാജനും (70) തോട്ട പൊട്ടി ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റു. രാജനും സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദനൻ അവിവാഹിതനാണ്, കൃഷിപ്പണി കഴിഞ്ഞു മടങ്ങുന്നത് വരെ ഇരുവരും തമ്മിൽ പറമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്.
Also Read: പ്രശ്നമില്ല വാപ്പ നോക്കിക്കോളും! കാർ ഇടിച്ചു 3 പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നരഹത്യാ കുറ്റം ചുമത്തി
പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തി, ഭാര്യ അറസ്റ്റിൽ
പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. ചാത്തംകുളം ജിജി ഭവനിൽ ജോസ് ഡാനിയൽ ( അലക്സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെന്നൈയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. ജോസ് ഡാനിയൽ ആത്മഹത്യചെയ്തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഇവർ പറഞ്ഞിരുന്നത്.
എന്നാൽ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവിക തോന്നിയ ഡോക്ടർ വിഷയം പോലീസിന് അറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പരിശോധിച്ച ശേഷം ഇടവക പള്ളിയിൽ സംസ്കരിച്ചു. മൃതദേഹ പരിശോധനയുടെയും ഫോറൻസിക് ഫലങ്ങളുടെയും അടിസ്ഥാനത്തിൽ കൊലപാതകമാണ് ഇതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജോസും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
English Summary
A son who had critically injured his father with a billhook following a family dispute died after a thotta (a crude explosive device) detonated. The incident occurred at Adichili in Meloor, Chalakudy; the deceased has been identified as Nandanan (60) of Adichili Thaivalappil.