AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nedumbassery Road Accident: പ്രശ്നമില്ല വാപ്പ നോക്കിക്കോളും! കാർ ഇടിച്ചു 3 പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

Nedumbassery Road Accident: സംഭവത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനിയായ ദേവിക (21), പാലക്കാട് സ്വദേശിനിയായ ഗോപിക (22), സൗത്ത് കർണാടക സ്വദേശിയായ ഇയാസ് (21) എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. മാത്രമല്ല അപകടം സംഭവിച്ചതിന് പിന്നാലെ ഇയാൾ നാട്ടുകാരുമായി തർക്കിക്കുകയും....

Nedumbassery Road Accident: പ്രശ്നമില്ല വാപ്പ നോക്കിക്കോളും! കാർ ഇടിച്ചു 3 പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നരഹത്യാ കുറ്റം ചുമത്തി
SuhailImage Credit source: Social Media, getty images
Ashli C
Ashli C | Updated On: 11 Oct 2026 | 12:10 PM

കൊച്ചി: നെടുമ്പാശ്ശേരിയിൽ കാറുകൊണ്ട് ഇടിച്ചുതെറിപ്പിച്ച് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ നരഹത്യാ കുറ്റം ചുമത്തി. മിനി കൂപ്പർ ഇടിച്ചു മൂന്നുപേർ മരിച്ച സംഭവത്തിലാണ് നടപടി. വാഹനം ഓടിച്ച യുവാവിനെതിരെ നരഹത്യ കുറ്റം ചുമത്തി പോലീസ്. പ്രദീപ് സുഹൈലിനെതിരെയാണ് പോലീസ് നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. ഇയാൾക്ക് 19 വയസ്സാണ്.

സംഭവത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനിയായ ദേവിക (21), പാലക്കാട് സ്വദേശിനിയായ ഗോപിക (22), സൗത്ത് കർണാടക സ്വദേശിയായ ഇയാസ് (21) എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. മാത്രമല്ല അപകടം സംഭവിച്ചതിന് പിന്നാലെ ഇയാൾ നാട്ടുകാരുമായി തർക്കിക്കുകയും ഇതൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു.

ALSO READ:സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ വരുന്നു! ആദ്യം ഈ ജില്ലയിൽ

തന്റെ അച്ഛൻ നോക്കിക്കോളും ഇത് എയർപോർട്ട് റോഡ് ആണ് ഇവിടെ അമിത വേഗതയാകാം എന്നൊക്കെയാണ് അപകടത്തിന് പിന്നാലെ നാട്ടുകാരുമായി തർക്കിക്കുമ്പോൾ പ്രതി പറഞ്ഞത് എന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു.പ്രതിയായ സുഹൈൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് പോലീസ് അറിയിച്ചത്. പരിശോധനയ്ക്ക് വേണ്ടി രക്തസാമ്പിൾ എടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഒരാൾ കൂടി നിലവിൽ കസ്റ്റഡിയിൽ ആണെന്നാണ് റിപ്പോർട്ട്. സുഹൈലിന്റെ അച്ഛന്റെ പേരിലുള്ളതാണ് വാഹനം എന്നാണ് റിപ്പോർട്ട്. പ്രതിയായ സുഹൈൽ സജീവ് രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ്. അപകടം ഉണ്ടാക്കിയ മിനി കൂപ്പർ നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി.

ENGLISH SUMMARY

A charge of culpable homicide has been filed against the accused in the incident at Nedumbassery where three people were killed after being struck by a car. The police took this action following the incident involving a Mini Cooper that resulted in the three fatalities. A case for culpable homicide has been registered against the young man who was driving the vehicle, Pradeep Suhail.

Follow Us