KB Ganesh Kumar Vs G Sukumaran Nair : ‘എന്നെക്കൊണ്ട് വാ തുറപ്പിക്കരുത്’ ജി സുകുമാരൻ നായർക്കെതിരെ വീണ്ടും ഗണേഷ് കുമാർ
KB Ganesh Kumar G Sukumaran Nair Controversy : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും കെ ബി ഗണേഷ് കുമാർ രംഗത്ത്. ഇരുവരും തമ്മിൽ കഴിഞ്ഞദിവസം ഉണ്ടായ പരസ്പര വാഗ്വാദത്തിന്റെ തുടർച്ചയായാണ് കെബി ഗണേഷ് കുമാർ ഇന്ന് വെല്ലുവിളിയുമായി രംഗത്തെത്തിയത്. രണ്ടുദിവസം മുമ്പ് ഒരു ചടങ്ങിൽ സുകുമാരൻ നായരുടെ പെരുമാറ്റരീതിയെയും സ്വജനപക്ഷപാതത്തെയും രൂക്ഷമായി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായി ജി സുകുമാരൻ നായരും രംഗത്തെത്തിയിരുന്നു.
അടൂർ : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും കെ ബി ഗണേഷ് കുമാർ രംഗത്ത്. ഇരുവരും തമ്മിൽ കഴിഞ്ഞദിവസം ഉണ്ടായ പരസ്പര വാഗ്വാദത്തിന്റെ തുടർച്ചയായാണ് കെബി ഗണേഷ് കുമാർ ഇന്ന് വെല്ലുവിളിയുമായി രംഗത്തെത്തിയത്. രണ്ടുദിവസം മുമ്പ് ഒരു ചടങ്ങിൽ സുകുമാരൻ നായരുടെ പെരുമാറ്റരീതിയെയും സ്വജനപക്ഷപാതത്തെയും രൂക്ഷമായി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായി ജി സുകുമാരൻ നായരും രംഗത്തെത്തിയിരുന്നു. എൻഎസ്എസിനോട് എക്കാലവും ചേർന്ന് നിൽക്കാനാണ് ഗണേഷ് കുമാറിന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുള്ളതെന്നും അതിനു വിരുദ്ധമായാണ് ഇപ്പോൾ നടക്കുന്നതെന്നും ആയിരുന്നു ജി സുകുമാരൻ പ്രതികരണം.
അതിന് മറുപടി എന്നോണം ആണ് ഇന്ന് മാധ്യമങ്ങളോട് കെബി ഗണേഷ് കുമാർ പ്രതികരിച്ചത്. തന്നെക്കൊണ്ട് കൂടുതൽ വാതുറപ്പിക്കരുത്, മകനെപ്പറ്റിയും മകളെപ്പറ്റിയും കൊച്ചുമക്കളെ പറ്റിയും ഒക്കെ കുറെ കാര്യങ്ങൾ തന്റെ കൈവശമുണ്ട്. സുകുമാരൻ നായരുടെ കുടുംബാംഗങ്ങൾക്ക് എതിരെയും ധനലക്ഷ്മി ബാങ്ക് ഇടപാടുകളെ കുറിച്ചും താൻ അധികം പറയുന്നില്ല. ഒരു താലൂക്ക് യൂണിയൻ സെക്രട്ടറിക്ക് മകളെ 60 ലക്ഷം രൂപ മുടക്കിയ ലണ്ടനിൽ പഠിപ്പിക്കാൻ എങ്ങനെ കഴിയുന്നു. തമിഴ്നാട്ടിലെ ശ്രീ അയ്യപ്പ കോളേജിലെ ഇപ്പോഴത്തെ സ്ഥിതിയും ആരാണതിന്റെ ഉടമസ്ഥൻ എന്നും മാനേജർ എന്നും വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
Also Read : ചെറുപ്പകാലത്തെ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നു; കൊച്ചിയിൽ യുവാവ് പുഴയിൽചാടി മരിച്ചു
എൻഎസ്എസിനകത്ത് ഒരു വിപ്ലവം തുടങ്ങേണ്ട സമയമായി. തനിക്ക് ജനറൽ സെക്രട്ടറി കസേരയോ പ്രസിഡണ്ട് പദവിയോ ആവശ്യമില്ല. മഞ്ചള്ളൂർ കരയോഗത്തിൽ ഒരു സാധാരണക്കാരനായ അംഗമായി തുടർന്നാൽ മതി. എൻഎസ്എസിന്റെ സ്ഥാപനങ്ങളിലെ ജോലിയും മറ്റും സുകുമാരൻ നായരുടെ ഔദാര്യമല്ല. മന്നത്ത് ആചാര്യൻ സമുദായത്തിന് വേണ്ടി കരുതിവെച്ച അവകാശമാണത്. ഇതെല്ലാ നായന്മാരും മനസ്സിലാക്കണം.
താൻ എൻഎസ്എസിനെതിരെ അല്ല പ്രവർത്തിക്കുന്നത്. ഒറ്റ രാത്രികൊണ്ട് പത്തനാപുരം യൂണിയാനെ നിയമവിരുദ്ധമായാണ് പിരിച്ചുവിട്ടത്. പത്തനാപുരം താലൂക്കിലെ കരയോഗങ്ങളെ പിരിച്ചുവിട്ടു തന്നെ പേടിപ്പിക്കാൻ നോക്കേണ്ട. വൈകിട്ട് 5 മണിക്ക് ശേഷം ഓഫീസ് തുറന്നു വച്ച് ജനാധിപത്യ വിരുദ്ധമായി യൂണിയനുകൾ പിരിച്ചുവിടുന്ന അഹങ്കാരത്തെ ചോദ്യം ചെയ്യും. സുകുമാരൻ നായരെ സ്ഥാനത്തു നിന്നും മാറ്റാൻ ചങ്ങനാശ്ശേരിയിലെ കരയോഗം അംഗങ്ങൾ വിചാരിച്ചാൽ സാധിക്കും. എൻഎസ്എസിനെ തകർക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആചാര്യന്റെ സമാധിമണ്ഡപം എല്ലാവർക്കും സന്ദർശിക്കാൻ അവസരം ഉണ്ടാകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
English Summary
K.B. Ganesh Kumar has once again come out against NSS General Secretary G. Sukumaran Nair. His latest challenge follows a verbal exchange that took place between the two recently. Two days ago, Ganesh Kumar had sharply criticized Sukumaran Nair’s conduct and his tendency towards nepotism during a function; G. Sukumaran Nair had also responded to those remarks.