AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കേരളത്തിൽ വീണ്ടും പനിമരണം: കോഴിക്കോട്ട് സ്ത്രീ മരിച്ചു; സാംപിൾ ഷിഗെല്ല ടെസ്റ്റിന് വിട്ടു

Fever death in Kerala: കേരളത്തിൽ വീണ്ടും പനി മരണം, കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കവും പനിയെയും തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗെല്ലയുടേതിന് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ സാംപിളുകൾ പരിശോധനയ്ക്കായി അ‌യച്ചിട്ടുണ്ട്.

കേരളത്തിൽ വീണ്ടും പനിമരണം: കോഴിക്കോട്ട് സ്ത്രീ മരിച്ചു; സാംപിൾ ഷിഗെല്ല ടെസ്റ്റിന് വിട്ടു
Fever Death In KeralaImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 20 Jun 2026 | 11:48 AM

കോഴിക്കോട്: കേരളത്തിൽ വീണ്ടും പനി മരണം, കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കവും പനിയെയും തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗെല്ലയുടേതിന് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ സാംപിളുകൾ പരിശോധനയ്ക്കായി അ‌യച്ചിട്ടുണ്ട്, ഇതിന്റെ ഫലം നിലവിൽ വന്നിട്ടില്ല.

ഈ മാസത്തിന്റെ തുടക്കം മുതൽ കേരളത്തിൽ ഷിഗെല്ല ബാധ ശക്തമാണ്. ഇതിനോടകം മൂന്ന് ഷിഗെല്ല മരണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ആർജവ് എന്ന ഏഴ് വയസുകാരൻ, കീഴാറ്റൂർ സ്വദേശിനി സരോജിനി (59), കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിള (നാല് വയസ്) എന്നിവരുടെ മരണമാണ് ഈ മാസം ഷിഗെല്ല മരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Also Read: ശബരിമല സ്വർണ്ണക്കൊള്ള : ഗൂഢാലോചനയിൽ പി.എസ് പ്രശാന്തും തന്ത്രി രാജീവരും പ്രതികളാകും

ഇതിന് മുൻപ് ഒരു മൂന്ന് വയസുകാരിയും ഷിഗെല്ല ബാധിച്ചാണ് മരിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം മാർച്ചിലായിരുന്നു അ‌ത്. ഇപ്പോൾ കോഴിക്കോട്ട് മരിച്ച സുനിതയുടെ ടെസ്റ്റ് റിസൾട്ട് ലഭിക്കാണുണ്ട്, അ‌തിന് ശേഷമേ സുനിതയുടേതും ഷിഗെല്ല മരണമാണോയെന്ന് വ്യക്തമാകൂ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതിനോടകം നിരവധി പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എബോള ഭീതി ഒഴിവായി

നിപ, ഷിഗെല്ല, പനി തുടങ്ങി വിവിധ ആരോഗ്യപ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ ആശങ്കയായി കോട്ടയത്തുനിന്ന് എബോള ഭീതിയും ഉയർന്നെങ്കിലും രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയത്ത തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

പനിയെ തുടർന്നാണ് 52 വയസുള്ള സ്ത്രീയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ഉഗാണ്ട വഴിയാണ് എത്തിയത് എന്നതിനാൽ എബോള സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായതിന് പിന്നാലെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

നിലവിൽ ഷിഗെല്ലയും നിപയും ഉയർത്തുന്ന ഭീഷണികൾ നേരിടാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യവകുപ്പ്. അ‌തിനിടെ അ‌ടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ദീർഘാവധികൾക്ക് ഡയറക്ടർ ഡോ. വി മീനാക്ഷി നിയന്ത്രണമേർപ്പെടുത്തി. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടർമാർ കൃത്യസമയത്ത് എത്തണമെന്നും നിർദേശമുണ്ട്. ഡയറക്ടർ സ്ഥാനത്തുനിന്ന് സർക്കാർ നീക്കിയതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. റീനയുമായി സ്ഥാനം സംബന്ധിച്ച തർക്കം തുടരുന്നത്തിനിടെയാണ് ഡോ. വി മീനാക്ഷിയുടെ നിർദേശം എന്നതും ശ്രദ്ധേയമാണ്.

English Summary

Another fever death in Kerala, Sunitha (54), a native of Mavoor Parammal, Kozhikode, has died. The death was confirmed this morning while she was undergoing treatment at Kozhikode Medical College Hospital. She was admitted to Kozhikode Medical College Hospital due to severe diarrhea and fever. Since she had symptoms similar to Shigella, samples have been sent for testing, the results of which are not yet available.

Follow Us