International Yoga Day 2026: യോഗ ദിനം 2026: യോഗയെ നിസാരമായി കാണരുത്, ഗുണങ്ങൾ കരുതുന്നതിലും അപ്പുറം
Yoga Day Benefits: പലരും യോഗയെ വളരെ ലളിതമായ ഒന്നായിട്ടാണ് കാണുന്നത്. എന്നാൽ സ്ഥിരമായി യോഗ ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അതിൻ്റെ ആരോഗ്യ ഗുണങ്ങളും നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. നിത്യേന യോഗ പരിശീലിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ താഴെ വ്യക്തമാക്കുന്നു.
ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം (International Yoga Day 2026) ആചരിക്കുന്നത്. കേവലം ചില ശാരീരിക വ്യായാമങ്ങൾക്കപ്പുറം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ ശാസ്ത്രമാണ് യോഗയെ വ്യത്യസ്തമാക്കുന്നത്. പലരും യോഗയെ വളരെ ലളിതമായ ഒന്നായിട്ടാണ് കാണുന്നത്. എന്നാൽ സ്ഥിരമായി യോഗ ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അതിൻ്റെ ആരോഗ്യ ഗുണങ്ങളും നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. നിത്യേന യോഗ പരിശീലിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ താഴെ വ്യക്തമാക്കുന്നു. ഒരു യോഗ സെഷൻ പൂർത്തിയാകുമ്പോൾ തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളിലും നാഡീവ്യൂഹങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ALSO READ: ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറുമോ?; സത്യമെന്ത്
യോഗ ചെയ്യുന്നതിൻ്റെ ഗുണങ്ങൾ
രക്തയോട്ടം വർദ്ധിക്കുന്നു: പേശികൾ വലിഞ്ഞു നിവരുമ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കുമുള്ള ഓക്സിജൻ്റെ പ്രവാഹം വർദ്ധിക്കുന്നു.
സ്ട്രെസ് ഹോർമോണുകൾ കുറയുന്നു: യോഗം ചെയ്യുമ്പോൾ ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന ‘കോർട്ടിസോൾ’ ഹോർമോണിൻ്റെ അളവ് കുറയുകയും പകരം സന്തോഷം നൽകുന്ന ‘എൻഡോർഫിൻ’ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
കോശങ്ങളുടെ പുനരുജ്ജീവനം: ആഴത്തിലുള്ള ശ്വാസോച്ഛ്വാസം വഴി ശ്വാസകോശത്തിന്റെ പ്രവർത്തന ശേഷി കൂടുകയും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും: ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ മനസ്സിന് ശാന്തത നൽകാൻ യോഗയേക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ല. ഇത് ഡിപ്രഷൻ, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ആത്മവിശ്വാസം കൂട്ടാനും സഹായിക്കും.
സന്ധികളുടെ ആരോഗ്യം: സ്ഥിരമായി യോഗാഭ്യാസം ചെയ്യുന്നത് പേശികളെ ബലപ്പെടുത്തുകയും ശരീരത്തിന് നല്ല വഴക്കം നൽകുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന സന്ധിവാതം, കഠിനമായ പുറംവേദന, കഴുത്തുവേദന എന്നിവയ്ക്ക് ഇത് ഉത്തമ പരിഹാരമാണ്.
ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും: രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്താൻ യോഗയിലെ ആസനങ്ങളും ശ്വസനക്രിയകളും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതിരോധശേഷിയും ദഹനവും: ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് യോഗാസനങ്ങൾ നല്ലൊരു മസാജിംഗ് ആണ് നൽകുന്നത്. ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
ഉറക്കമില്ലായ്മയ്ക്ക്: രാത്രിയിൽ കൃത്യമായി ഉറക്കം കിട്ടാത്തവർക്കായി യോഗയിൽ പ്രത്യേക ആസനങ്ങളുണ്ട്. ഉറങ്ങുന്നതിന് മുൻപ് ലളിതമായ ശ്വസനക്രിയകളോ ശവാസനമോ ചെയ്യുന്നത് തലച്ചോറിനെ ശാന്തമാക്കുകയും ആഴത്തിലുള്ള സുഖനിദ്ര നൽകുകയും ചെയ്യും.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
യോഗ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ്. വൈകുന്നേരമാണ് ചെയ്യുന്നതെങ്കിൽ ആഹാരം കഴിച്ച് കുറഞ്ഞത് 3 മുതൽ 4 മണിക്കൂറിന് ശേഷവും, ലഘുഭക്ഷണം കഴിച്ച് 1 മുതൽ 2 മണിക്കൂറിന് ശേഷവും മാത്രമേ ചെയ്യാവൂ.
യോഗ ചെയ്യുന്നതിന് തൊട്ടുമുമ്പോ ഇടയ്ക്കോ അമിതമായി വെള്ളം കുടിക്കരുത്. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ സിപ്പ് വെള്ളം മാത്രം കുടിക്കാം.
വായുസഞ്ചാരമുള്ളതും ശബ്ദകോലാഹലങ്ങൾ ഇല്ലാത്തതുമായ ശാന്തമായ ഒരിടം യോഗയ്ക്കായി തിരഞ്ഞെടുക്കുക. നിലത്ത് നേരിട്ടിരുന്ന് ചെയ്യാതെ ഒരു യോഗ മാറ്റ് അല്ലെങ്കിൽ കട്ടിയുള്ള വിരി ഉപയോഗിക്കുക.
ശരീരം ചലിപ്പിക്കുന്നതിന് തടസ്സമാകാത്ത തരത്തിലുള്ള അയഞ്ഞതും സുഖപ്രദവുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
English Summary:
In every year, International Yoga Day Conduct on June 21. Learn the step-by-step biological timeline of how daily yoga transforms your posture, mental clarity, and immunity over time.