Sabarimala Women Entry: ശബരിമല യുവതീപ്രവേശത്തിന്റെ ഫയലുകള്‍ ദേവസ്വം ആസ്ഥാനത്ത് കാണാനില്ല

Sabarimala Women Entry Files Missing: ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളെയും സംരക്ഷിക്കുമെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുമാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ഗുരുതരമായ വീഴ്ച്ച ഉണ്ടായിരിക്കുന്നത്...

Sabarimala Women Entry: ശബരിമല യുവതീപ്രവേശത്തിന്റെ ഫയലുകള്‍ ദേവസ്വം ആസ്ഥാനത്ത് കാണാനില്ല

Sabarimala Tv9

Published: 

04 Mar 2026 | 10:27 AM

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ ദേവസ്വം ആസ്ഥാനത്ത് കാണുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഫയലുകൾ അന്വേഷിച്ചപ്പോഴാണ് ഇവ കാണുന്നില്ല എന്ന വിവരം അറിഞ്ഞത്.

തുടർന്ന് ഈ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകരിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് ദേവസ്വം ബോർഡ്.ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളെയും സംരക്ഷിക്കുമെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുമാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ഗുരുതരമായ വീഴ്ച്ച ഉണ്ടായിരിക്കുന്നത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഫയലുകളാണ് ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കേണ്ട ഘട്ടം വന്നപ്പോഴാണ് പഴയ വ്യവഹാര രേഖകൾ അന്വേഷിച്ചത്, പകർത്തു പോലുമില്ല എന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെയും അംഗങ്ങളേയുെ ഞെട്ടിച്ചു. രേഖകൾ എവിടേക്ക് അപ്രത്യക്ഷമായി എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും യാതൊരു വിവരവും ഇല്ല.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ