AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Alin Sherin: ആലിൻ ഷെറിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്! നിയമനടപടിക്കൊരുങ്ങി കുടുംബം

Alin Sherin: പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടെന്നും തങ്ങൾ സാമ്പത്തിക സഹായം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണം തങ്ങൾക്കെതിരെ തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Alin Sherin: ആലിൻ ഷെറിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്! നിയമനടപടിക്കൊരുങ്ങി കുടുംബം
Alin Sherin (1)
Ashli C
Ashli C | Published: 16 Feb 2026 | 02:12 PM

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതികരണവുമായി എത്തിയത് ആലിന്റെ മുത്തച്ഛൻ ആണ്. ഇത്തരത്തിൽ ഒരു വിഷമകരമായ സാഹചര്യത്തിനിടയിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ചിലർ തട്ടിപ്പിന് ശ്രമിക്കുക ആണെന്നാണ് ആരോപണം.

പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടെന്നും തങ്ങൾ സാമ്പത്തിക സഹായം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണം തങ്ങൾക്കെതിരെ തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബം ആരോടും പണം ചോദിച്ചിട്ടില്ല അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ തുടർന്ന് കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നു പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടി സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്തു തന്നതായും ആലിൻ ഷെറിന്റെ മുത്തച്ഛൻ വ്യക്തമാക്കി. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് പണം വേണമെന്ന് രീതിയിലാണ് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നത്. ഫെഡറൽ ബാങ്കിന്റെ ഒരു അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് പണം ആവശ്യപ്പെടുന്നത് എന്നാണ് സൂചന.

Follow Us