AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഭിക്ഷാടകനെ തല്ലിക്കൊന്നു, പാലക്കാട് അഞ്ച് പേർ പിടിയിൽ

Palakkad Beggar Death Murder: പാലക്കാട് ജില്ലയിലെ മൂല തറയിൽ ഭിക്ഷാടന തല്ലിക്കൊന്നു. മൂലത്തറയിലെ ഡാമിന് അടുത്തുള്ള കള്ള് ഷാപ്പിന് മുന്നിൽവെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. പിറ്റേന്ന് പുലർച്ചെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. തുടർന്നാണ് സംഭവം കൊലപാതകമാണ് എന്ന് വ്യക്തമാകുന്നത്.

ഭിക്ഷാടകനെ തല്ലിക്കൊന്നു, പാലക്കാട് അഞ്ച് പേർ പിടിയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images Creatives
Amal KV
Amal KV | Updated On: 13 Oct 2026 | 06:48 PM

പാലക്കാട്: പാലക്കാട് ജില്ലയിലെ മൂല തറയിൽ ഭിക്ഷാടന തല്ലിക്കൊന്നു. മൂലത്തറയിലെ ഡാമിന് അടുത്തുള്ള കള്ള് ഷാപ്പിന് മുന്നിൽവെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. പിറ്റേന്ന് പുലർച്ചെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. തുടർന്നാണ് സംഭവം കൊലപാതകമാണ് എന്ന് വ്യക്തമാകുന്നത്. തുടർന്ന് സംഭവത്തിൽ മീനാക്ഷിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് സംശയമുള്ള അഞ്ച് പേർ കസ്റ്റഡിയിൽ ആകുന്നത്.

മരിച്ചയാളുടെ അദ്ദേഹം മുഴുവൻ സാരമായ മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു. സംഭവം ആൾക്കൂട്ട കൊലപാതകം ആണോ എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന സംശയം. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേരള – തമിഴ്നാട് അതിർത്തിയിൽ വരുന്ന വിജനമായ സ്ഥലത്ത് കള്ള് ഷാപ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തുന്നത്.

Also Read: ‘ബാപ്പ’യുടെ സ്വാധീനത്തിന്റെ ലക്ഷണങ്ങളോ! ആലപ്പുഴക്കാരായ മന്ത്രിമാർ കോടീശ്വരന് വഴങ്ങരുതെന്ന് ഗോപികയുടെ കുടുംബം

അതേസമയം മരിച്ച ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയാനുള്ള യാതൊരു രേഖകളും ലഭിച്ചിട്ടില്ല എന്നാണ് വിവരം. അജ്ഞാതനായ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കള്ള് ഷാപ്പിലേക്ക് പോകുന്ന വഴിയിയുടെ വശത്തുള്ള പൊന്തക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം എന്നാണ് മനസ്സിലാക്കുന്നത്

കസ്റ്റഡിയിൽ എടുത്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് എന്നാണ് അറിയുന്നത്. ഇതിൽനിന്ന് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പോലീസ് ഇതുവരെ കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. പോലീസിന്റെ ഭാഗത്തു നിന്ന് പ്രതികരണം ലഭിച്ചാൽ മാത്രമേ കൊലപാതക കാരണമെന്താണ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

English Summary

A beggar was beaten to death in Moolathara, Palakkad district. The incident occurred last Saturday night in front of a toddy shop near the Moolathara dam. Locals discovered the beggar’s body the following morning.

Follow Us