AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Veena George: ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം; അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Minister Veena George Health Update: മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് അഞ്ചുപേര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കേസ്. ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ പോലീസിന് കൈമാറി.

Veena George: ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം; അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
വീണ ജോര്‍ജ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 26 Feb 2026 | 06:07 AM

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ച കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവര്‍ത്തകരെ രാത്രിയോടെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. രാത്രി വൈകിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെഎസ്‌യു ജില്ല പ്രസിഡന്റ് എംസി അതുല്‍, അഹമ്മദ് യാസീന്‍, സിഎച്ച് മുബാസ്, വിവി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരാണ് റിമാന്‍ഡില്‍.

മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് അഞ്ചുപേര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കേസ്. ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ പോലീസിന് കൈമാറി.

അതേസമയം, എകെജി സെന്ററിന് മുന്നില്‍ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ആറ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്‌ളാഗ് പോസ്റ്റ് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. യൂത്ത്‌ലീഗ് ജില്ല പ്രസിഡന്റ് കെകെ നിഹാല്‍, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

അതേസമയം, മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായി കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിരുന്നു. ആന്തരിക പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ എംആര്‍ഐ സ്‌കാനിങ് നടത്താനാണ് തീരുമാനം. മന്ത്രി നിലവില്‍ കഴുത്തില്‍ സപ്പോര്‍ട്ടീവ് ബെല്‍റ്റ് ധരിച്ചിരിക്കുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരുന്നു തുടര്‍നടപടി.

Also Read: Minister Veena George: മന്ത്രി വീണ ജോർജിൻ്റെ കഴുത്തിന് ക്ഷതം, എംആർഐ എടുക്കും; മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകരുടെ ആക്രോശം. കരിങ്കൊടി കാണിക്കാനെത്തിയവരെ പോലീസ് തടഞ്ഞെങ്കിലും ഉന്തും തള്ളുമുണ്ടായി, ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിന് ഗുരുതരമായി പരിക്കേറ്റത്.

Follow Us