പാചകം ചെയ്യാൻ പഴകിയ എണ്ണ, മലപ്പുറത്ത് 291 ലിറ്റർ പിടികൂടി നശിപ്പിച്ചു

Food Safety Raid In Malappuram: പഴയ എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് പാചകം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കി. ഓപ്പറേഷൻ തെളിമയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രാത്രികാല പരിശോധന നടത്തിയപ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത 291.5 ലിറ്റർ പാചക എണ്ണയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടികൂടിയ പഴകിയ എണ്ണ അധികൃതർ നശിപ്പിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ

പാചകം ചെയ്യാൻ പഴകിയ എണ്ണ, മലപ്പുറത്ത് 291 ലിറ്റർ പിടികൂടി നശിപ്പിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

02 Oct 2026 | 09:46 PM

മലപ്പുറം: പഴയ എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് പാചകം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കി. ഓപ്പറേഷൻ തെളിമയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രാത്രികാല പരിശോധന നടത്തിയപ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത 291.5 ലിറ്റർ പാചക എണ്ണയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടികൂടിയ പഴകിയ എണ്ണ അധികൃതർ നശിപ്പിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ ഭക്ഷണശാലകൾ തുടങ്ങിയ 141 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 6 സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

തുടർച്ചയായി ചൂടാക്കി ഉപയോഗിച്ചതിന് തുടർന്ന് ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. പലതവണ ചൂടാക്കി ഉപയോഗിക്കുന്ന ഈ എണ്ണ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യുൾ നാലിലെ നിബന്ധനകൾ കൃത്യമായി പാലിക്കാത്ത 38 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി നോട്ടീസും നൽകിയിട്ടുണ്ട്.

Also Read: മെസിയുടെ പേരിലെ തട്ടിപ്പ്, മുൻ മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനായി 13 സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേഷനും നോട്ടീസും രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും ഉദ്യോഗസ്ഥർ നൽകി. നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിന് എതിരെ അഡ്ജുഡിക്കേഷൻ നടപടിയും എടുത്തിട്ടുണ്ട്.

ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം എത്രത്തോളം ഉണ്ട്, ഈ എണ്ണ എത്ര തവണ ഉപയോഗിക്കുന്നു, പഴകിയ എണ്ണ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളും പരിശോധനയിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. ഭക്ഷണ കേന്ദ്രങ്ങളിൽ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന പ്രവണത ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഇനിയും പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സി. എസ് രാജേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ നടന്നത്.

English Summary

The Food Safety Department has intensified inspections targeting establishments that repeatedly use old cooking oil. During night-time inspections conducted in Malappuram district as part of ‘Operation Thelima’, officials seized 291.5 liters of cooking oil that was unfit for use.

Loading...
Unable to load recommendations.
Follow Us
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ